ഭ്രമം പ്രേക്ഷകരിലേയ്ക്ക്; റിലീസ് തീയതി പുറത്തുവിട്ട് പൃഥ്വിരാജ്

September 19, 2021

നടനായും നിര്‍മാതാവായും സംവിധായകനായും ചലച്ചിത്രലോകത്തെ നിറസാന്നിധ്യമാണ് പൃഥ്വിരാജ് സുകുമാരന്‍. താരം പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ആണ് ഭ്രമം. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ഇന്ത്യയില്‍ ഒക്ടോബര്‍ 7 ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം പ്രേക്ഷകരിലേക്കും. ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ തിയേറ്റര്‍ റിലീസും ചിത്രത്തിന് പ്രഖ്യാപിച്ചിട്ടുണ്ട്.

പൃഥ്വിരാജ് സുകുമാരനോടൊപ്പം ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. രവി കെ ചന്ദ്രന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. എ പി ഇന്റര്‍നാഷ്ണലിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. മംമ്താ മോഹന്‍ദാസും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു. ശങ്കര്‍. ജഗദീഷ്, സുധീര്‍ കരമന, റാഷി ഖന്ന, സുരഭി ലക്ഷ്മി, അനന്യ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ഭ്രമം എന്ന ചിത്രത്തില്‍.

Read more: മണിച്ചിത്രത്താഴില്‍ കറുത്തമ്മയും കൊച്ചുമുതലാളിയും ആയിരുന്നെങ്കില്‍ ദേ ഇതുപോലെ: ചിരിവിഡിയോ

ശരത് ബാലന്‍ ആണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഛായാഗ്രഹണത്തിലൂടെ ശ്രദ്ധേയനായ രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഭ്രമത്തിനുണ്ട്.

Story highlights: Prithviraj Sukumaran Bhramam Movie Release