‘എന്റെ വേണു, നിങ്ങളുടെ വേർപാട് സത്യമോ മിഥ്യയോ?’- നൊമ്പര കുറിപ്പുമായി സംവിധായകൻ ഭദ്രൻ

October 18, 2021

മലയാളത്തിന്റെ അനശ്വര നടൻ നെടുമുടി വേണുവിന്റെ വിയോഗം മലയാള സിനിമയിൽ സൃഷ്‌ടിച്ച ശൂന്യത ചെറുതല്ല. ഓരോ അഭിനേതാക്കൾക്കും ചലച്ചിത്ര പ്രവർത്തകർക്കും അങ്ങേയറ്റം പ്രിയങ്കരനായിരുന്നു നെടുമുടി വേണു എന്ന ആലപ്പുഴക്കാരൻ കലാകാരൻ. ഒരു അഭിനേതാവ് എന്നതിലുപരിയായി കലാകാരൻ എന്നാണ് അദ്ദേഹം അറിയപ്പെടാൻ ആഗ്രഹിച്ചിരുന്നത്. അടുത്തറിഞ്ഞ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ അത്രയധികം സ്വാധീനം ചെലുത്താൻ സാധിച്ച നെടുമുടി വേണുവിന്റെ വിടവാങ്ങൽ ഇപ്പോഴും ഉൾക്കൊള്ളാൻ പലർക്കും സാധിച്ചിട്ടില്ല. അവരിൽ ഒരാളാണ് സംവിധയകാൻ ഭദ്രൻ. നെടുമുടി വേണുവിനെക്കുറിച്ച് കുറിക്കുകയാണ് അദ്ദേഹം.

‘എന്റെ വേണു,
നിങ്ങളുടെ വേർപാട് സത്യമോ മിഥ്യയോ?
എനിക്ക് ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും വിശ്വസിക്കാനാകുന്നില്ല…
ആ തിക്കുമുട്ടലിൽ ഞാൻ ഓർത്തുപോകുന്നു…
അങ്ങയുടെ സംഭാവന ആയിരുന്നു സ്പടികത്തിലെ ആ രണ്ടു വാക്കുകൾ.
“ചുവപ്പിന് ചോര എന്നുകൂടി അർത്ഥമുണ്ട് മാഷേ…”
ആ വാക്കുകൾ എഴുതി ചേർത്തപ്പോൾ വേണു അറിഞ്ഞിരുന്നില്ല ചാക്കോ മാഷിന്റെ അന്ത്യം വെടി കൊണ്ട് കൊല്ലപ്പെടാൻ ആയിരുന്നുവെന്ന്. പ്രണാമം..”നിങ്ങൾ ഒരു സമ്പൂർണ്ണ നടനും അസാമാന്യ ദർശകനുമാണ്’ – ഭദ്രന്റെ വാക്കുകൾ.

Read More: ’34 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന് ആദ്യ സംസ്ഥാന അവാർഡ് ലഭിച്ചപ്പോൾ’- സുധീഷിന്റെ പുരസ്‌കാര നേട്ടത്തിൽ വൈകാരികമായ കുറിപ്പുമായി കുഞ്ചാക്കോ ബോബൻ

തിരുവന്തപുരം കിംസ് ആശുപത്രിയിലായിരുന്നു നെടുമുടി വേണു അന്തരിച്ചത്. ദീര്‍ഘനാളായി ഉദര സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. മലയാള ചലച്ചിത്ര ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് നെടുമുടി വേണുവിന്റേത്.

Story highlights- bhadran mattel about nedumudi venu