ദിഗംബരൻ ഇടയ്ക്കൊന്ന് തോമാസാർ ആയാലും കുഴപ്പമില്ല; അനന്തഭദ്രത്തിന് ഒരു കോമഡി വേർഷൻ

December 5, 2021

രസകരമായ ചിരി കാഴ്ചകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നതാണ് ഫ്ളവേഴ്സ് സ്റ്റാർ മാജിക്. പാട്ടും ഡാൻസും ഗെയിമുകളുമൊക്കെയായി പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കുന്നതാണ് സ്റ്റാർ മാജിക്കിലെ ഓരോ എപ്പിസോസുകളും. മനോഹരമായ കോമഡി സ്‌കിറ്റുകൾ ഒരുക്കിയും പ്രേക്ഷകരെ രസിപ്പിക്കാറുള്ള സ്റ്റാർ മാജിക് താരങ്ങളുടെ മറ്റൊരു സ്കിറ്റാണ് ഇത്തവണ പ്രേക്ഷകർക്ക് ചിരി വിരുന്നൊരുക്കുന്നത്.

അനന്തഭദ്രം എന്ന ചിത്രത്തെ ആസ്പദമാക്കി ഒരുക്കിയ കോമഡി സ്‌കിറ്റാണ് ഇത്തവണ വേദിയിൽ ചിരിപ്പൂരം ഒരുക്കുന്നത്. സ്റ്റാർ മാജിക്കിലെ ഇഷ്ടതാരങ്ങൾ ഒന്നിക്കുന്ന സ്കിറ്റിൽ മിന്നുന്ന പ്രകടനമാണ് ശശാങ്കനും ഉല്ലാസ് പന്തളവും സുധിയും അടക്കമുള്ളവർ കാഴ്ചവെക്കുന്നത്.

അതേസമയം പൃഥ്വിരാജ് സുകുമാരൻ, മനോജ് കെ ജയൻ, കലാഭവൻ മണി, കാവ്യ മാധവൻ എന്നിവർ മുഖ്യകഥാപാത്രങ്ങളായ സന്തോഷ് ശിവൻ ചിത്രമാണ് അനന്തഭ്രദ്രം. 2005 ൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം മികച്ച സ്വീകാര്യത നേടിയിരുന്നു. ചിത്രത്തിൽ മനോജ് കെ ജയൻ അവതരിപ്പിച്ച ദിഗംബരൻ എന്ന വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിൽ ദിഗംബരനായി എത്തിയ മനോജ് കെ ജയനും ചെമ്പനായി വേഷമിട്ട കലാഭവൻ മണിയും ചേർന്ന് അവതരിപ്പിച്ച രംഗമാണ് രസകരമായ രീതിയിൽ സ്റ്റാർ മാജിക് വേദിയിൽ കോമഡി സ്കിറ്റായി ഒരുക്കിയിരിക്കുന്നത്. എന്നാൽ അനന്തഭദ്രത്തിന്റെ ക്ളൈമാക്സ് സീനിൽ രസകരമായ രീതിയിൽ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ ചില രംഗങ്ങളും ഉൾപ്പെടുത്തിയാണ് സ്കിറ്റ് ഒരുക്കിയിരിക്കുന്നത്.

Read also; ‘ഷൂട്ടിങ് ആണെന്ന് പോലും മറന്ന് ചുറ്റും നിന്നവരുടെ മുഴുവൻ കണ്ണുകൾ നിറഞ്ഞു’: ഇന്ദ്രൻസിന്റെ അഭിനയമികവിനെക്കുറിച്ച് വിനയൻ

കളിയും ചിരിയും തമാശകളും സർപ്രൈസുകളുമൊക്കെയായി കാഴ്ചക്കാർക്ക് വ്യത്യസ്തമായ അനുഭവമാണ് സ്റ്റാർ മാജിക് വേദി ഓരോ തവണയും സമ്മാനിക്കുന്നത്. ചിരിയുടെ സുന്ദര നിമിഷങ്ങൾ നൽകുന്ന സ്റ്റാർ മാജിക് വേദിയെ മലയാള ടെലിവിഷൻ പ്രേക്ഷകർ ഇതിനോടകം നെഞ്ചേറ്റിയതാണ്.

Story highlights: Star magic version of Ananthabhadram