പരീക്ഷയെ ഭയക്കേണ്ട; ഉയര്‍ന്ന മാര്‍ക്ക് വാങ്ങാന്‍ 90+ My Tuition App ന്റെ ഫോക്കസ് ഏരിയ ഉപയോഗിച്ച് പഠിക്കാം

February 21, 2022

ഡിജിറ്റൽ ട്യൂഷൻ ആപ്ലിക്കേഷനായ 90+ My Tuition App ഇതിനോടകം തന്നെ തികച്ചും വിദ്യാർത്ഥികളുടെ പഠന സഹായിയായി മാറിക്കഴിഞ്ഞു. ഒട്ടേറെ ഡിജിറ്റൽ ട്യൂഷൻ ആപ്പുകൾ സജീവമായ കേരളത്തിൽ മുൻപന്തിയിലാണ് ഇന്ന് 90+ My Tuition App ന്റെ സ്ഥാനം. കാരണം, ഈ ഓൺലൈൻ പഠനകാലത്ത് വിദ്യാർത്ഥികൾക്ക് ഏറ്റവും പ്രയോജനപ്രദമായ രീതിയിൽ ക്ലാസുകൾ നൽകിയതോടെ കൂടുതൽ ജനപ്രിയമായി മാറി 90+ My Tuition App. വായനയിലൂടെ മാത്രമല്ല ദൃശ്യങ്ങളിലൂടെയും പഠിക്കുന്നതിനുള്ള സൗകര്യങ്ങളാണ് 90+ My Tuition App വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

പല തരത്തിലുമുള്ള വെല്ലുവിളികള്‍ക്കിടെ പരീക്ഷകള്‍ അടുത്തുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ക്ലാസുകള്‍ ആപ്പില്‍ ലഭ്യമാണ്. പബ്ലിക് പരീക്ഷകള്‍ എഴുതുന്ന കുട്ടികള്‍ക്ക് ഫോക്കസ് ഏരിയ ഉള്‍പ്പെടുത്തിയുള്ള വിഡിയോ ക്ലാസ്ലുകള്‍ ലഭ്യമാണ്. ഇതിനുപുറമേ ഗ്രാമര്‍ ക്ലാസുകളും പഠിച്ച കാര്യങ്ങള്‍ റിവൈസ് ചെയ്യുന്നതിനായി ക്യാപ്‌സൂള്‍സ് എന്നൊരു ഓപ്ഷനും ഉണ്ട്.

ഇതോടൊപ്പം പ്രാക്ടീസ് ടെക്സ്റ്റ്, ഹോം ടെസ്റ്റ് എന്നിവയിലൂടെ കുട്ടികള്‍ക്ക് പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കാന്‍ സാധിക്കുന്നു. ഈയവസരത്തില്‍ മാക്‌സിമം ഓപ്ഷന്‍സ് ആണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നതിനാൽ പഠനം എളുപ്പമാവുന്നു

അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ ഫീസിന് പകരം 2022-23 വര്‍ഷത്തെ ഫീസ് മാത്രം അടച്ച് പഠനം എളുപ്പമാക്കുന്ന പുതിയ ഓഫറും 90+ My Tuition App മുന്നോട്ടുവയ്ക്കുന്നു. ഒറ്റത്തവണ അടയ്ക്കുന്ന ഫീസിലൂടെ രണ്ട് വര്‍ഷത്തെ മികച്ച പരിശീലനം നേടാൻ ഇതിലൂടെ സാധിക്കുന്നു. 2021-22 അക്കാദമിക് വര്‍ഷത്തെ ക്ലാസുകള്‍ പൂര്‍ണമായും സൗജന്യമാണ്. 2022-23 വര്‍ഷത്തെ ഫീസ് മാത്രം അടച്ചാല്‍ മതിയാകും. 5 മുതല്‍ 12 വരെയുള്ള എല്ലാ ക്ലാസുകള്‍ക്കും ഈ ഓഫര്‍ ബാധകമാണ്. സിലബസ്സില്‍ ഉള്ള എല്ലാ ചാപ്‌റ്റേഴ്‌സും ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ ക്ലാസുകളെന്നതാണ് പ്രത്യേകത.

ഇതിനിടെ ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ സ്‌കൂളുകളിൽ സിബിഎസ്ഇ പാഠ്യപദ്ധതി ആരംഭിക്കുകയാണ് 90+ My Tuition App. അന്തർദേശീയ തലത്തിൽ ആപ്പിനെ കൂടുതൽ വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യം.
ദേശീയ തലത്തിൽ 13 സംസ്ഥാന ബോർഡ് സിലബസിലും ടെക്സ്റ്റ്ബുക്ക് അടിസ്ഥാനമാക്കി ഡിജിറ്റൽ ട്യൂഷൻ ആപ്പ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ വിജയത്തെ തുടർന്നാണ് 90+ My Tuition App സേവനം വിദേശത്തേക്ക് വ്യാപിപ്പിക്കുന്നത്. എല്ലാ ജിസിസി രാജ്യങ്ങളിലും യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിലാണ് പാഠ്യപദ്ധതി ആരംഭിക്കുന്നത്.

മാത്രമല്ല എല്ലാ കുട്ടികള്‍ക്കും എളുപ്പത്തില്‍ പഠിക്കാന്‍ കഴിയുന്ന രീതിയില്‍ വളരെ ലളിതമായാണ് 90+ My Tuition App ഡിജിറ്റല്‍ ട്യൂഷന്‍ സജ്ജീകരണം. അതുപോലെ തന്നെ ഓരോ ദിവസവും പഠിക്കുന്ന പാഠ ഭാഗത്തെകുറിച്ചും, വിദ്യാര്‍ത്ഥികള്‍ക്ക് ഏത് പാഠ ഭാഗത്താണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതെന്നും 90+ My Tuition App ലൂടെ അറിയാം. ഓരോ വിഷയങ്ങളിലെയും വിദഗ്ധര്‍ നയിക്കുന്ന വിശദമായ ക്ലാസുകള്‍ മികച്ച വിഡിയോ ക്വാളിറ്റിയില്‍ 90+ My Tuition App ല്‍ ലഭ്യമാണ്.

Story highlights: 90+ My Tuition App Focus Area