ലേലത്തിലെ വിലപിടിപ്പുള്ള താരമായി ഇഷാൻ കിഷൻ; വാശിയേറിയ പോരാട്ടത്തിനൊടുവിൽ താരം വീണ്ടും മുബൈയിൽ

February 12, 2022

ഏപ്രിൽ ആദ്യവാരത്തോടെ ഈ വർഷത്തെ ഐപിഎൽ തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ മെഗാലേലത്തിന് ബെംഗളൂരുവിൽ തുടക്കമായി. ഇത് വരെയുള്ള ലേലത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള താരമായി ഇഷാൻ കിഷൻ. വാശിയേറിയ ലേലത്തിനൊടുവിൽ മുംബൈ ഇന്ത്യൻസ് തന്നെ തങ്ങളുടെ പ്രിയതാരത്തെ തിരികെ ടീമിലെത്തിച്ചു. കടുത്ത മത്സരമാണ് ഇഷാൻ കിഷന് വേണ്ടി ടീമുകൾ തമ്മിൽ നടന്നത്.

15.25 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ഇഷാന്‍ കിഷനെ വീണ്ടും സ്വന്തമാക്കിയത്. ഇതോടെ ഇതുവരെ ഐപിഎലില്‍ ഏറ്റവും അധികം വില ലഭിച്ച താരവും ഇഷാനായി മാറി. 15 കോടി രൂപ വരെ സൺറൈസേഴ്സ് മുംബൈയുമായി പോരാടിയെങ്കിലും തങ്ങളുടെ വിലയേറിയ താരത്തെ വിട്ട് കൊടുക്കാൻ തയ്യാറാവാതെ മുംബൈ താരത്തെ സ്വന്തമാക്കി.

ഇഷാന്‍ കിഷന് വേണ്ടി മുംബൈയാണ് ആദ്യം എത്തിയത്. ഒട്ടും വൈകാതെ പഞ്ചാബ് കിംഗ്സ് രംഗത്തെത്തി. പഞ്ചാബ് പിന്മാറിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് മുംബൈയ്ക്കെതിരെ രംഗത്തെത്തി. ഇരുവരും തമ്മിലുള്ള ലേല യുദ്ധം അതി ശക്തമായി മുന്നേറിയപ്പോള്‍ താരത്തിന്റെ വില 13 കോടിയിലേക്ക് എത്തിച്ച് സൺറൈസേഴ്സ് രംഗത്തെത്തി. ഒടുവിൽ വാശിയേറിയ പോരാട്ടത്തിന് ശേഷം താരം വീണ്ടും മുംബൈ ടീമിലേക്ക് തന്നെയെത്തി.

Read More: ലോക്ക് ഡൗൺ കാലത്തെ പാചക പരീക്ഷണം- വിഡിയോ പങ്കുവെച്ച് അനുഷ്ക ശർമ്മ

ഇഷാൻ കിഷന് വേണ്ടി കടുത്ത മത്സരം ടീമുകൾ തമ്മിലുണ്ടാവുമെന്ന് നേരത്തെ ഹർഭജൻ സിങ് അടക്കമുള്ള പല പ്രമുഖരും പ്രവചിച്ചിരുന്നു. അതിനെ ശരിവയ്ക്കുന്ന തരത്തിലുള്ള വാശിയേറിയ ലേലം വിളിയാണ് താരത്തിന് വേണ്ടി നടന്നത്.

Story Highlights: Ishaan Kishan becomes the most valuable player in IPL Auction