മാര്‍ക്കീ താരങ്ങളായി പത്ത് പേര്‍; ഐപിഎൽ മെഗാ ലേലമൊരുങ്ങുന്നു

February 1, 2022

ഫെബ്രുവരി 12, 13 തീയ്യതികളിലായി ബെംഗളൂരുവില്‍ വെച്ചാണ് ഇത്തവണത്തെ ഐപിഎൽ താരലേലം നടക്കുന്നത്. പത്തുടീമുകൾ ഇത്തവണ താരലേലത്തില്‍ പങ്കെടുക്കും. 90 കോടി രൂപയാണ് ഒരു ഐപിഎൽ ടീമിന് ലേലത്തിൽ ചിലവാക്കാൻ കഴിയുന്നത്. പുതിയ ടീമുകളായ ലഖ്‌നൗവിനും അഹമ്മദാബാദിനും അത്രയും തന്നെ തുകയനുവദിച്ചിട്ടുണ്ട്.

ഐപിഎൽ ലേലത്തിനായി 590 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയ ബിസിസിഐ 10 മാര്‍ക്കീ താരങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്. ലേലം തുടങ്ങുക മാര്‍ക്കീ താരങ്ങളുടെ പട്ടികയുമായാണ്. അതിന് ശേഷം ബാറ്റ്സ്മാന്‍, ഓള്‍റൗണ്ടര്‍, വിക്കറ്റ് കീപ്പര്‍മാര്‍, ഫാസ്റ്റ് ബൗളര്‍മാര്‍, സ്പിന്‍ ബൗളര്‍മാര്‍ എന്നിങ്ങനെയുള്ള ക്യാപ്ഡ് താരങ്ങളുടെ ലേലം നടക്കും. അതിന് ശേഷം ആണ് അൺ ക്യാപ്ഡ് താരങ്ങളുടെ ലേലം.

രവിചന്ദ്രന്‍ അശ്വിന്‍, പാറ്റ് കമ്മിന്‍സ്, ക്വിന്റൺ ഡി കോക്ക്, ട്രെന്റ് ബോള്‍ട്ട്, ശിഖര്‍ ധവാന്‍, ഫാഫ് ഡുപ്ലെസി, ശ്രേയസ്സ് അയ്യര്‍, കാഗിസോ റബാഡ, ഡേവിഡ് വാര്‍ണര്‍, മുഹമ്മദ് ഷമി എന്നിവരാണ് മാര്‍ക്കീ താരങ്ങള്‍.

Read More: പഴയ 747 ബോയിംഗ് വിമാനത്തിന് ഒരു കിടിലൻ മേക്കോവർ; ആഘോഷവേദിയായി മാറിയ വിമാനം

നേരത്തെ പുതിയ ഫ്രാഞ്ചൈസികളായ ലഖ്‌നൗവും അഹമ്മദാബാദും 3 വീതം താരങ്ങളെ തങ്ങളുടെ ടീമുകളിൽ എത്തിച്ചിരുന്നു. 15 കോടി രൂപയ്ക്ക് കെ എൽ രാഹുല്‍ ലഖ്‌നൗവിലെത്തിയപ്പോൾ അഹമ്മദാബാദിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ ടീമിന്റെ ക്യാപ്റ്റനാവാനുള്ള സാധ്യതയുമുണ്ട്. രാഹുലിനൊപ്പം ഓസ്ട്രേലിയന്‍ താരം മാര്‍ക്കസ് സ്റ്റോയിനിസ് ഇന്ത്യൻ താരമായ സ്പിന്നര്‍ രവി ബിഷ്ണോയി എന്നിവരും ലഖ്‌നൗ ടീമിലെത്തിയപ്പോൾ അഫ്ഗാന്‍ താരം റാഷിദ് ഖാന്‍, ഇന്ത്യൻ താരം ശുഭ്മാന്‍ ഗില്‍ എന്നിവരേയാണ് പാണ്ഡ്യക്കൊപ്പം അഹമ്മദാബാദ് സ്വന്തമാക്കിയത്.

Story Highlights: Ten players become marquee players in IPL