മൈക്രോസോഫ്റ്റിന്റെ അവാർഡിലും തിളങ്ങി മലയാളി; എംവിപി പുരസ്‌കാരം നേടി കോഴിക്കോട് സ്വദേശി മുഹമ്മദ് അൽഫാൻ

March 14, 2022

ലോകത്തിന്റെ ഏത് കോർണറിൽ ചെന്നാലും ഒരു മലയാളിലെ എങ്കിലും കാണാമെന്ന് പറയാറുണ്ട്. മലയാളികൾ കയറാത്ത ഉയരങ്ങളും കീഴടക്കാത്ത ഇടങ്ങളും ഇല്ല, എന്നാണ് പൊതുവെ പറയാറ്. ഇപ്പോഴിതാ മലയാളിയ്ക്ക് മാറ്റുകൂട്ടി, കേരളക്കരയ്ക്ക് അഭിമാനമായിരിക്കുകയാണ് കോഴിക്കോട് സ്വദേശി മുഹമ്മദ് അൽഫാൻ. ലോകത്തിലെ ഏറ്റവും മികച്ച വിവരസാങ്കേതിക വിദ്യാകമ്പനികളിലൊന്നും ഏറ്റവും വലിയ സോഫ്റ്റ്‌വെയർ കമ്പനിയുമായ മൈക്രോസോഫ്റ്റിന്റെ ഈ വർഷത്തെ എംവിപി (മോസ്റ്റ് വാല്യൂബിൾ പ്രൊഫഷണൽ) പുരസ്‍കാരമാണ് അൽഫാനിനെ തേടിയെത്തിയിരിക്കുന്നത്.

ടെ​ക്നോ​ള​ജി രം​ഗ​ത്ത് അൽഫാൻ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ​ കണക്കിലെടുത്താണ് ഈ പുരസ്‌കാരം. അൽഫാനടക്കം പതിനാറ് പേർക്കാണ് ഈ പുരസ്കാരം ലഭിച്ചിരിക്കുന്നത്. അതേസമയം 90 രാജ്യങ്ങളിൽ നിന്നും മൂവായിരത്തിലധികം വന്ന നാമനിർദ്ദേശങ്ങളിൽ നിന്നുമാണ് അൽഫാൻ ഉൾപ്പടെയുള്ളവരെ ഈ നേട്ടത്തിനായി തിരഞ്ഞെടുത്തത്. എന്നാൽ കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിനിടെ അൽഫാൻ അടക്കം നാല് ഇന്ത്യക്കാർക്ക് മാത്രമാണ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.

Read also:കേരളത്തിൽ മാത്രമല്ല അങ്ങ് ഇന്തോനേഷ്യയിലുമുണ്ട് പറുദീസ ഗാനത്തിന് ആരാധകർ; ശ്രദ്ധനേടി ‘പറുദീസ’യുടെ ഇന്തോനേഷ്യൻ വേർഷൻ

ഐ.ടി കമ്പനിയിലെ ജോലി ഉപേക്ഷിച്ച് സാധാരണക്കാരായ ജനങ്ങൾക്ക് ജനപ്രിയ സോഫ്റ്റ്‌വെയറുകളായ മൈക്രോസോഫ്റ്റ് എക്സൽ, പവർ ബി ഐ എന്നിവ പരിചയപ്പെടുത്തിക്കൊടുക്കുകയാണ് നിലവിൽ മുഹമ്മദ് അൽഫാൻ. അൽഫാന്റെ ഈ സേവനങ്ങൾ കണക്കിലെടുത്താണ് മൈക്രോസോഫ്റ്റ് അൽഫാന് ഈ പുരസ്‌കാരം നൽകിയത്. കെനിയ, ഉഗാണ്ട, താൻസാനിയ തുടങ്ങിയ രാജ്യങ്ങളിലെ എൻജിഓകൾക്കും, ഓസ്‌ട്രേലിയ, യുകെ, കാനഡ എന്നീ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കുമാണ് അൽഫാൻ ഓൺലൈനിലൂടെ മൈക്രോസോഫ്റ്റ് എക്സൽ പോലുള്ളവ പഠിപ്പിച്ചുനൽകിയിരുന്നത്. എന്നാൽ ഇതിൽ കൂടുതലും ദരിദ്രരാജ്യങ്ങളിലെ എൻജിഓകളായിരുന്നു.

Story highlights: First Malayali to receive