പേരിലും കൗതുകം നിറച്ച് കൊക്കോകോള ലഗൂണ്‍; ഇഷ്ടഇടംതേടി ആളുകൾ ഇവിടേക്ക് എത്തുന്നതിന് പിന്നിൽ…

March 10, 2022

കൊക്കോകോള ലഗൂണ്‍… പേരില്‍ തന്നെ ഏറെ പ്രത്യേകതകൾ ഒളിപ്പിക്കുന്നുണ്ട് ഈ തടാകം. കാഴ്ചയില്‍ കൊക്കോകോള പോലെ തോന്നുമെങ്കിലും ഇതൊരു ലഗൂണ്‍ ആണ്. ദ്വീപുകളിലും തീരങ്ങളിലുമൊക്കെയുള്ള ആഴം കുറഞ്ഞ കടല്‍പ്പരപ്പുകളാണ് ലഗൂണ്‍ എന്ന് അറിയപ്പെടുന്നത്. തടാകത്തിന് സമമാണ് ഇവ. ഇവയില്‍ കടല്‍ വെള്ളത്തിന്റെ അത്രേയും ഉപ്പ് ഉണ്ടാകാറില്ല. ചില ലഗൂണുകള്‍ കല്ലുകള്‍ക്കൊണ്ടും മറ്റ് ചില ലഗൂണുകള്‍ മണല്‍ക്കൊണ്ടുമാണ് വേര്‍തിരിക്കപ്പെടുന്നത്. വിചിത്രമായ ഈ ലഗൂണ്‍ സ്ഥിതി ചെയ്യുന്നത് ബ്രസീലിലെ റിയോ ഗ്രാന്‍ഡെ ഡെല്‍ നോര്‍ട്ടെയിലാണ്, കാഴ്ച്ചയിൽ ഇവ കൊക്കോകോള പോലെ തോന്നുമെന്നതിനാലാണ് ഇവിടം കൊക്കോകോള ലഗൂണ്‍ എന്ന് അറിയപ്പെടുന്നത്.

പൊതുവെ ഇരുണ്ട നിറമാണ് ഈ ലഗൂണിന്. ഇതുതന്നെയാണ് ഇതിന്റെ പ്രധാന ആകര്‍ഷണവും. സാധാരണ തടാകങ്ങള്‍ക്ക് നീലയും പച്ചയും ഒക്കെയാണ് നിറങ്ങളുള്ളത്. എന്നാല്‍ അതില്‍ നിന്നെല്ലാം എറെ വ്യത്യസ്തമാണ് കൊക്കോകോള ലഗൂണ്‍. അയഡിന്റേയും ഇരുമ്പിന്റേയും സാന്ദ്രതയും തീരത്തിനിടുത്തുള്ള റീഡുകളുടെ പിഗ്മെന്റേഷനുമാണ് ഈ തടാകത്തിന്റെ ഇരുണ്ട നിറത്തിന് കാരണമെന്നാണ് പഠനങ്ങൾ പറയുന്നത്.

Read also: ലെറ്റ് ഇറ്റ് ഗോ…, യുക്രൈനിലെ അഭയകേന്ദ്രത്തിൽ നിന്നും കുരുന്ന് പാടി; ഹൃദയംകൊണ്ട് ഏറ്റെടുത്ത് ലോകജനത

ചൂടില്‍ നിന്നും രക്ഷ നേടാന്‍ പലരും കൊക്കോകോള ലഗൂണിനെ ആശ്രയിക്കാറുണ്ടത്രെ. അതുകൊണ്ടുതന്നെ വിനോദസഞ്ചാരികളുടെ ഇഷ്ടഇടം കൂടി ആയി മാറിക്കഴിഞ്ഞു ഈ ലഗൂൺ. പലപ്പോഴും നമ്മെ അതിശിയിപ്പിക്കാറുണ്ട് പ്രകൃതിയിലെ പലതരത്തിലുള്ള വിസ്മയങ്ങളും. അത്തരത്തില്‍ അതിശയിപ്പിക്കുന്ന കാഴ്ചയാണ് ഇവിടെത്തുന്ന സഞ്ചാരികളെയും കാത്തിരിക്കുന്നത്. നിരവധി വിസ്മയങ്ങളാല്‍ സമ്പന്നമായ നമ്മുടെ പ്രപഞ്ചത്തിലെ മറ്റൊരു അത്ഭുതമാണ് ഈ ലഗൂൺ എന്നാണ് ഇവിടെത്തുന്ന പലരും പറയുന്നതും.

Read also: ധീരമായ സേവനങ്ങൾക്കൊടുവിൽ സിംബ വിടപറഞ്ഞു; ബോംബ് സ്‌ക്വാഡ് നായയ്ക്ക് ഗൺ സല്യൂട്ട് നൽകി മുംബൈ പോലീസ്- വിഡിയോ

Story highlights: Incredible lake looks like it’s made from Cocacola