ഐപിഎല്ലിൽ സ്റ്റേഡിയങ്ങളിൽ ആരവമുയരും; ഇത്തവണ കാണികളെ പ്രവേശിപ്പിക്കാനനുമതി

March 1, 2022

ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ടൂർണമെന്റാണ് ഐപിഎൽ. നേരത്തെ ഐപിഎല്ലിന്റെ പുതുക്കിയ തീയതികളും വേദികളും ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ അടുത്തമാസം 26 നാണ് ആരംഭിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം 11 ദിവസങ്ങള്‍ക്ക് ശേഷമാണ് ഐപിഎല്‍ നടക്കുക.

ഇപ്പോൾ ഐപിഎൽ മത്സരങ്ങൾക്ക് സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കുമെന്നാണ് പുറത്തു വരുന്ന ഏറ്റവും പുതിയ വാർത്ത. വലിയ ആവേശമാണ് ക്രിക്കറ്റ് ആരാധകർക്ക് ഈ വാർത്ത നൽകിയിരിക്കുന്നത്. ഐ പി എൽ നടക്കുന്ന മഹാരാഷ്ട്രയിൽ ഗവൺമെന്റ് ചുരുങ്ങിയത് 25% കാണികളെ എങ്കിലും സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. കൊവിഡ്-19 നെ തടയാനായി മുംബൈയിലും പൂനെയിലും നാല് സ്റ്റേഡിയങ്ങളിലായാണ് ഇത്തവണത്തെ സീസൺ നടക്കുന്നത്.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 15-ാം പതിപ്പിൽ 25% കാണികളെ അനുവദിക്കാൻ ആണ് മുംബൈ ക്രിക്കറ്റ് അസോസിയേഷനും മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ മത്സരങ്ങളിലും പതിയെ കാണികളെ അനുവദിച്ച് തുടങ്ങിയിട്ടുണ്ട്. പിങ്ക് ടെസ്റ്റിൽ കാണികളെ അനുവദിക്കും എന്ന് കർണാടകയും നേരത്തെ അറിയിച്ചിരുന്നു. കാണികളെ തിരികെയെത്തുന്നത് ഐപിഎല്ലിനെ അതിന്റെ പൂർണ്ണ ആവേശത്തിലേക്ക് തിരികെയെത്തിക്കുമെന്നാണ് ക്രിക്കറ്റ് ആരാധകരും ബിസിസിഐയും കണക്ക് കൂട്ടുന്നത്.

Read More: തിരഞ്ഞെടുക്കാൻ അവസരം കിട്ടിയാൽ ഈ ബാറ്റിംഗ് പൊസിഷനിൽ കളിക്കും; ഇഷ്ടപെട്ട ബാറ്റിംഗ് പൊസിഷൻ വ്യക്തമാക്കി സൂപ്പർതാരം ശ്രേയസ് അയ്യർ

പുതുക്കിയ ഫിക്‌സ്ചര്‍ പ്രകാരം മേയ് 29-നാണ് ഫൈനല്‍. ഇത്തവണ പത്ത് ടീമുകള്‍ ഐപിഎല്ലിന് ഉള്ളതിനാല്‍ മത്സരങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. 74 മത്സരങ്ങളാണ് സീസണിൽ ഉണ്ടാവുക. ഇതില്‍ 70 മത്സരങ്ങള്‍ മുംബൈയിലും പൂനെയിലുമായി നടക്കും.

Story Highlights: IPL will have audience in the stadium