ഓണ്‍ലൈന്‍ ഷോപ്പിംഗ് ശക്തിപ്പെട്ടതോടെ വ്യാപാരികൾ പ്രതിസന്ധിയിലോ..? മറികടക്കേണ്ടതെങ്ങനെ…

March 3, 2022

കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ശക്തിപ്പെട്ടതോടെ വ്യാപാരികൾക്ക് അത് വലിയ തിരിച്ചടിയുണ്ടാക്കി. ലക്ഷങ്ങൾ വായ്പയെടുത്തും കടം വാങ്ങിയും വില്പനയ്ക്കായി സ്വരൂപിച്ച ഉത്പന്നങ്ങളെല്ലാം കെട്ടിക്കിടക്കുന്നത് വ്യാപരികൾക്കിടയിൽ പ്രതിസന്ധിയ്ക്ക് കാരണമായി. മിക്ക കടകളിലും പകുതിയിൽ താഴെ കച്ചവടം മാത്രമാണ് നടക്കുന്നത് . ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ ശക്തമായ കടന്നുവരവോടെ കുടുംബ സമേതമുള്ള പതിവ് ഷോപ്പിംഗ് രീതികൾ ആളുകൾ വേണ്ടന്നുവെച്ചു. ഇതോടെ പ്രാദേശിക വ്യാപാരികളുടെ കച്ചവടം ദുരിതത്തിലായി. കടകളുടെ വാടക നൽകാനും വായ്പ തിരിച്ചടയ്ക്കാനും സാധിക്കാതായതോടെ പല വ്യാപാരികളും ആത്മഹത്യയുടെ വക്കിലായി.

ഓണ്‍ലൈന്‍ ഷോപ്പിംഗിനോട് താത്പര്യം കാണിക്കുന്ന ആളുകൾക്ക് അത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ എത്രത്തോളം ബാധിക്കുമെന്നതിൽ അറിവില്ല. ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്നത് വഴി ബഹുരാഷ്ട്ര കമ്പനികൾക്ക് മാത്രമാണ് നേട്ടം ഉണ്ടാകുകയെന്നത് നാം മനസിലാക്കേണ്ടതുണ്ട്. ചെറുകിട വ്യാപരികളിൽ ബഹുരാഷ്ട്ര ഓൺലൈൻ കമ്പനികൾ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ നാം പ്രാദേശിക വ്യാപാരികളുടെ കച്ചവടത്തെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യം മറികടക്കാനായി ഉപഭോക്താക്കളെ നേരിട്ട് കടകളിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് വികെസി പ്രൈഡ് ഷോപ്പ് ലോക്കൽ ക്യാമ്പയിന് തുടക്കമിട്ടത്.

ചെറുകിട വ്യപാരികൾക്ക് ഊർജം പകരുകയെന്നതാണ് ക്യാമ്പയിന്റെ ഉദ്ദേശം. കേരളത്തിൽ ആരംഭിച്ച ക്യാമ്പയിൻ വൈകാതെ മറ്റ് സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് വികെസിയുടെ ലക്ഷ്യം. പാദരക്ഷാ വ്യാപാരികളെ മാത്രമല്ല മുഴുവൻ പ്രാദേശിക വ്യാപാരികളിലും ശ്രദ്ധ കേന്ദീകരിച്ചാണ് വികെസി ഇത്തരത്തിലുള്ള ഒരു ക്യാമ്പയിന് തുടക്കമിട്ടിരിക്കുന്നത്.

ഉപഭോക്‌തൃ ആവശ്യങ്ങൾക്ക് വീടിനടുത്തുള്ള വ്യാപാരികളെയും ചെറുകിട കച്ചവടക്കാരെയും ആശ്രയിക്കുന്ന സംസ്കാരം വളർത്തുകയാണ് ഷോപ്പ് ലോക്കലിന്റെ ലക്ഷ്യം. പ്രാദേശിക വിപണി മെച്ചപ്പെടുന്നതോടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പണവിനിമയം വർധിക്കാനും വികെസി ഷോപ്പ് ലോക്കൽ ക്യാമ്പയിൻ വഴിയൊരുക്കും. ആളുകള്‍ വീണ്ടും കുടുംബസമേതം പഴയ ഷോപ്പിംഗ് രീതികളിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ഓരോ പ്രദേശിക വ്യാപാരിയും.

Story highlights: Shop Local Campaign may help merchants