സൗജന്യമായി ഒരു വീട്; പക്ഷെ വാങ്ങുന്നവർ വീട് സ്വന്തം സ്ഥലത്തേക്ക് മാറ്റണം!

March 25, 2022

എല്ലാവരുടെയും ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ലക്ഷ്യമായിരിക്കും സ്വന്തമായി ഒരു വീട് നിർമിക്കുക എന്നത്. ചിലർ ആയുഷ്കാലം മുഴുവൻ സ്വന്തമായി വീടിനായി പരിശ്രമിക്കും. മറ്റുചിലരാകട്ടെ, ഒരു വിനോദമെന്ന നിലയിൽ മനോഹരമായ വീടുകൾ സ്വന്തമാക്കും. അങ്ങനെ കൗതുകം നിറഞ്ഞ വീടുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിലേക്ക് ഒരു രസികൻ വിൽപ്പന പരസ്യം എത്തിയിരിക്കുകയാണ്. വീട് വില്പനയ്ക്ക്, പക്ഷെ സൗജന്യമാണ്.

ഒരു ചരിത്രപ്രസിദ്ധമായ മൂന്ന് കിടപ്പുമുറി വീടാണ് ഇത്. നിങ്ങൾക്ക് ഇത് സൗജന്യമായി ലഭിക്കും. ഈ പ്രോപ്പർട്ടി യുഎസിലെ കൻസസിലാണ് സ്ഥിതി ചെയ്യുന്നത്. ഇങ്ങനെയൊരു വീട് സൗജന്യമായി ആരെങ്കിലും വിളിക്കുമോ എന്ന് തോന്നിയെങ്കിൽ ശെരിയാണ്. അതിനു പിന്നിൽ ഒരു കടമ്പയുണ്ട്. നിങ്ങൾ വീട് വാങ്ങാൻ തീരുമാനിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഇവിടെ താമസിക്കാൻ കഴിയില്ല. പകരം, ഈ വീട് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് മാറ്റേണ്ടിവരും.

1910 മുതൽ കൻസസിലെ ലിങ്കണിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. വീടിന് അഭിമുഖമായുള്ള ആശുപത്രി സ്ഥലം ഏറ്റെടുക്കാൻ തയ്യാറായിക്കഴിഞ്ഞപ്പോഴാണ് വീടൊരു പ്രതിസന്ധി ആയത്. അവർ ഇത്രയും ചരിത്ര പ്രസിദ്ധമായ കെട്ടിടം പൊളിക്കാൻ ആഗ്രഹിക്കുന്നില്ല. ലിങ്കൺ കൗണ്ടി ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ ഫൗണ്ടേഷനാണ് വീട് അതിനാൽ സൗജന്യമായി നൽകാൻ തീരുമാനിച്ചത്.

Read Also: പുതിയ ലുക്കിൽ സിജു വിൽസൺ; ശ്രദ്ധനേടി ‘വരയന്റെ’ വിശേഷങ്ങൾ

2,023 സ്‌ക്വയർ ഫീറ്റും രണ്ട് നിലകളുമുള്ള വീടിന് മുഴുവനും ആവശ്യമായ തടിപ്പണികളുണ്ട്, എല്ലാ ഓക്ക്, പൈൻമാറ്റങ്ങളൊക്കെ കൊണ്ട് തയ്യാറാക്കിയതാണ്. വീട് ഉറപ്പുള്ളതാണെന്നും കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ആൾതാമസം ഉണ്ടായിരുന്നെന്നും പരസ്യത്തിൽ പറയുന്നു. സൗജന്യമായി വാങ്ങുന്ന വീട് മാറ്റാൻ പോക്കറ്റ് കാലിയാക്കേണ്ടിവരുമെന്ന് വിഷമിക്കുകയും വേണ്ട..ലിങ്കൺ കൗണ്ടി ഇക്കണോമിക് ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ വീട് മാറ്റിസ്ഥാപിക്കുന്നതിനായി 30,000 ഡോളർ (22.87 ലക്ഷം രൂപ) ഗ്രാന്റ് ഫണ്ട് അനുവദിച്ചിട്ടുണ്ട്.പുതിയ ഉടമയെ കണ്ടെത്തുകയും വർഷാവസാനത്തോടെ വീട് മാറ്റുകയും ചെയ്താൽ ഇവിടെ ആശുപത്രി ഉയരും.

Story highlights- This 3-bedroom home is on sale for free