ഉള്ളുതൊട്ട് ആൻ പാടി, ‘തളിരിട്ട കിനാക്കൾ തൻ..’- ചേക്കേറിയത് ജനഹൃദയങ്ങളിൽ; വിഡിയോ

April 21, 2022

ആസ്വാദകരിൽ ഗൃഹാതുരത നിറയ്ക്കുന്നതാണ് ഒരു ഗാനത്തിന്റെ വിജയം. കാലങ്ങൾ കഴിഞ്ഞാലും ഉള്ളിൽ ഇങ്ങനെ അതേപടി പതിഞ്ഞുകിടക്കുന്ന ഒട്ടേറെ ഗാനങ്ങൾ ഉണ്ടെന്നതാണ് മലയാള ഗാന ശാഖയുടെ പ്രത്യേകത. അതുല്യ സംഗീതജ്ഞരുടെ മാസ്മരികത നിറഞ്ഞ ഗാനങ്ങൾ മലയാളികൾക്ക് മാത്രമല്ല, അന്യഭാഷകളിലും പ്രിയങ്കരങ്ങളാണ്. അതിലൊന്നാണ് ‘തളിരിട്ട കിനാക്കൾ തൻ താമര മാല വാങ്ങാൻ..’എന്ന് തുടങ്ങുന്ന ഗാനം.

‘തളിരിട്ട കിനാക്കള്‍തന്‍ താമരമാല വാങ്ങാന്‍
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍, നിന്റെ
വിരുന്നുകാരന്‍..’

എത്രകേട്ടാലും മതിയാവില്ല, എസ് ജാനകിയുടെ ശബ്ദത്തിൽ എത്തിയ മൂടുപടമെന്ന ചിത്രത്തിലെ ഗാനം. ഗാനത്തിന് ആസ്വാദകഹൃദയങ്ങളിൽ നിറയ്ക്കാനാകുന്ന വൈകാരിക തലങ്ങൾ ചെറുതല്ല. സ്നേഹം പോലെതന്നെ മനുഷ്യന്റെ വികാരങ്ങളില്‍പ്പോലും സ്വാധീനം ചെലുത്താന്‍ പാട്ടിന് കഴിയുന്നു. എന്തിനേറെ പറയുന്നു ചിലപ്പോഴൊക്കെ മരുന്നായും സംഗീതം മാറാറുണ്ടല്ലോ. അത്തരമൊരു അത്ഭുതമാണ് ഈ ഗാനവും.

ജാനകിയമ്മയുടെ ശബ്ദത്തിൽ കേട്ട് പതിഞ്ഞ ഈ ഗാനത്തിന്റെ ഭംഗി ചോരാതെ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ പ്രിയഗായിക ആൻ ബെൻസൺ. പാട്ടുവേദിയിലെ ഇരുത്തം വന്ന ഗായികയെന്നാണ് ആൻ അറിയപ്പെടുന്നത്. വളരെ പ്രൊഫഷണലായാണ് ആൻ ഈ ചെറിയ പ്രായത്തിലും പാട്ടുകളെ സമീപിക്കുന്നത്. അതുകൊണ്ടുതന്നെ പാട്ടുകളും അതിമനോഹരവുമാണ്.

Read Also: കോടികൾ വാഗ്ദാനം ചെയ്തിട്ടും പരസ്യചിത്രത്തിൽ നിന്നും പിന്മാറി അല്ലു അർജുൻ- കൈയടിച്ച് ആരാധകർ

പിന്നണി ഗാനശാഖയിൽ ഭാവിയിൽ ആൻ ബെൻസൺ അഭിമാനതാരമാകുമെന്നതിൽ സംശയമില്ലെന്ന് ഉറപ്പിച്ചുപറയാം ‘തളിരിട്ട കിനാക്കൾ തൻ..’ എന്ന ഗാനത്തിലൂടെ. അത്ര ഭാവാത്മകമായാണ് ഈ ഗായിക ജാനകിയമ്മയുടെ ഗാനം ആലപിച്ചത്. എപ്പോഴും പക്വതയാർന്ന ആലാപനത്തിലൂടെ കൈയടി നേടിയിട്ടുള്ള ഗായികയാണ് ആൻ ബെൻസൺ. വിധികർത്താക്കളും കൈയടികളോടെയാണ് ആനിന്റെ ഈ പ്രകടനവും സ്വീകരിച്ചത്. മികച്ച അഭിപ്രായമാണ് ആൻ പാട്ടിലൂടെ നേടിയത്.

Story highlights- ann bensons beautiful rendition