കൊൽക്കത്ത കീഴടക്കി ഡൽഹി; വിജയം 4 വിക്കറ്റിന്

April 29, 2022

ഐപിഎല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ കൊൽക്കത്തയ്‌ക്കെതിരെ മികച്ച വിജയം നേടി ഡൽഹി ക്യാപിറ്റൽസ്. 19 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിലാണ് കൊൽക്കത്ത ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം ഡൽഹി മറികടന്നത്. 16 പന്തിൽ 33 റൺസ് നേടിയ റോവ്മാന്‍ പവലിന്‍റെ കരുത്തിലാണ് ഡൽഹി വിജയം സ്വന്തമാക്കിയത്.

നേരത്തെ കുൽദീപ് യാദവിന്റെ മികച്ച ബൗളിങ്ങാണ് കൊൽക്കത്തയെ തകർത്തത്. ഡൽഹി ക്യാപിറ്റൽസിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത കുൽദീപ് കൊൽക്കത്തയുടെ വിലപ്പെട്ട 4 വിക്കറ്റുകളാണ് പിഴുതത്. കഴിഞ്ഞ സീസണിൽ കൊൽക്കത്തയ്ക്ക് വേണ്ടിയാണ് കുൽദീപ് യാദവ് കളിച്ചത്. എന്നാൽ കൂടുതൽ മത്സരങ്ങളിലും പുറത്തിരിക്കാനായിരുന്നു കുൽദീപിന്റെ വിധി. അതിനൊരു മധുര പ്രതികാരം കൂടിയായി കുൽദീപിന്റെ ഇന്നത്തെ പ്രകടനം.

കുൽദീപിന്റെ ബൗളിങ്ങിന് മുൻപിൽ പകച്ചു പോയ കൊൽക്കത്തയ്ക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ 146 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 34 പന്തില്‍ 57 റണ്‍സെടുത്ത നിതീഷ് റാണയും 42 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും 23 റണ്‍സെടുത്ത റിങ്കു സിംഗും മാത്രമാണ് കൊല്‍ക്കത്ത ബാറ്റിംഗ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഡല്‍ഹി ക്യാപിറ്റൽസിനായി കുല്‍ദീപ് യാദവ് നാലും മുസ്തഫിസുര്‍ റഹ്‌മാൻ മൂന്നും വിക്കറ്റെടുത്തു.

Read More: ‘എന്തുണ്ട് ,മച്ചാനേ..’; സഞ്ജുവിനൊപ്പം ലുങ്കിയുടുത്ത് രാജസ്ഥാൻ താരങ്ങൾ, ട്വീറ്റ് പങ്കുവെച്ച് റോയൽസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട്

അതേ സമയം മൂന്ന് മാറ്റങ്ങളുമായാണ് കൊൽക്കത്ത ഇന്നിറങ്ങിയത്. ഓപ്പണര്‍ സ്ഥാനത്തേക്ക് ആരോണ്‍ ഫിഞ്ച് തിരിച്ചെത്തിയപ്പോള്‍ ബാറ്റിംഗ് നിരയില്‍ ബാബാ ഇന്ദ്രജിത്ത് ഇടം നേടി. ഹർഷിത് റാണയാണ് വരുൺ ചക്രവർത്തിക്ക് പകരം ഇന്ന് ടീമിലെത്തിയത്.

Story Highlights: Delhi defeats kolkata