‘കാർകുഴലി, തേൻകുരുവി..’- സുജാതയുടെ സ്വരഭാവങ്ങൾ അതേപടി പകർത്തി ദേവനശ്രിയ; അമ്പരപ്പിക്കുന്ന ആലാപനം

April 20, 2022

മലയാള സംഗീത ലോകത്തേക്ക് ചുവടുവയ്ക്കുന്ന കുഞ്ഞു ഗായകരെ മികവോടെ വാർത്തെടുക്കുന്ന വേദിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. സർഗാത്മക ഗായകരുടെ സംഗമവേദിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ഇപ്പോൾ രണ്ടാം സീസണിലാണ്. ഒട്ടേറെ കഴിവുറ്റ ഗായകരെ ഇതിനോടകം രണ്ടു സീസണുകളിലൂടെയും മലയാള സംഗീത ലോകത്തിന് ലഭിച്ചുകഴിഞ്ഞു.

രണ്ടാം സീസണിലേക്ക് മത്സരാർത്ഥിയായി എത്തുംമുമ്പ് തന്നെ താരമായിരുന്ന ഗായികയാണ് ദേവനശ്രിയ. സമൂഹമാധ്യമങ്ങളിൽ ദേവനശ്രീയയുടെ ഒരു പ്രകടനം വളരെയധികം ശ്രദ്ധനേടിയതിന് പിന്നാലെയാണ് ഈ മിടുക്കി പാട്ടുവേദിയിൽ മാറ്റുരയ്ക്കാൻ എത്തിയത്. തുടക്കം മുതൽ തന്നെ പിന്നോട്ട് പോകാതെ ആലാപന മികവ് പുലർത്തുന്ന ദേവനശ്രിയ ഇപ്പോഴിതാ, വീണ്ടും വിസ്മയിപ്പിക്കുകയാണ്.

Read Also: ‘അവരെ പോലെ സിനിമയിൽ നിലനിൽക്കാൻ ഒരുപാട് പൊരുതേണ്ടി വരും’; തന്നെ സ്വാധീനിച്ച നടന്മാരെ പറ്റി ബാഹുബലി താരം പ്രഭാസ്

കാർകുഴലി, തേൻകുരുവി..’ എന്ന ഗാനവുമായാണ് ഈ മിടുക്കി ഇത്തവണ പാട്ടുവേദിയിൽ വിസ്മയം തീർത്തത്. സുജാത മോഹൻ ആലപിച്ച ഗാനം അതിമനോഹരമായി തന്നെ ഈ ചെറിയ പ്രായത്തിലും ആലപിക്കാൻ ദേവനയ്ക്കും സാധിച്ചു. കയ്യടികളോടെ എഴുന്നേറ്റ് നിന്നാണ് വിധികർത്താക്കൾ ഈ മിടുക്കിയുടെ പാട്ടിനെ സ്വീകരിച്ചത്. വിധികർത്താക്കളിൽ ഒരാളായ ഗായകൻ എം ജി ശ്രീകുമാർ പറഞ്ഞത് സുജാതയുടെ സ്വരഭാവങ്ങളെല്ലാം അതേപടി പകർത്താൻ ദേവനശ്രിയയ്ക്ക് സാധിച്ചു എന്നാണ്.

Read Also: മൺപാത്രം നിർമിക്കാൻ പഠിക്കുന്ന കുഞ്ഞിപ്പൂച്ച; പതിനാല് മില്യൺ കാഴ്ചകൾ നേടിയ വിഡിയോ

അതേസമയം, പാട്ടിന്റെ പൊൻവസന്തം തീർക്കുന്ന ടെലിവിഷൻ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ഒട്ടേറെ കൊച്ചുഗായകർ മാറ്റുരയ്ക്കുന്ന മത്സരവേദി അതിമനോഹരമായ നിമിഷങ്ങളിലൂടെ ശ്രദ്ധേയമാകാറുണ്ട്. 

Story highlights- devanashriya’s mesmerizing performance