ഗൂഗിൾ മാപ്പിൽ കണ്ടത് ഭീമൻ പാമ്പിന്റെ അസ്ഥികൂടം; വിഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ

April 1, 2022

നിഗൂഢമായ കഥകളോട് എപ്പോഴും ആളുകൾക്ക് കൗതുകമുണ്ടാകാറുണ്ട്. അത്തരം വാർത്തകളെ വസ്തുതകൾക്ക്കും അപ്പുറം കണ്ണടച്ച് വിശ്വസിക്കുകയും ഉപകഥകൾ പ്രചരിപ്പിക്കുന്നതുമാണ് പൊതുവെ കണ്ടുവരാറുള്ള ഒരു കാഴ്ച. ഇപ്പോഴിതാ, ഗൂഗിൾ മാപ്‌സ് ഉപയോഗിച്ച് പര്യവേക്ഷകർ അടുത്തിടെ ഫ്രാൻസിൽ ഒരു ഭീമാകാരമായ ‘പാമ്പിന്റെ അസ്ഥികൂടം’ കണ്ടെത്തിയിരിക്കുകയാണ്. ഭീമാകാരനായ പാമ്പിന്റെ അസ്ഥികൂടം വളരെ വ്യക്തമായിത്തന്നെ കാണാം.

ടിക് ടോക്കിലൂടെയാണ് ഈ ഗൂഗിൾ ചിത്രവും വിഡിയോയും പ്രചരിച്ചത്. ‘ഫ്രാൻസിൽ എവിടെയോ, ഗൂഗിൾ എർത്തിൽ മറഞ്ഞിരിക്കുന്ന സാറ്റലൈറ്റുകൾ ഉപയോഗിച്ച് മാത്രം നിങ്ങൾക്ക് കാണാൻ കഴിയുന്ന ഭീമാകാരമായ ഒന്ന്’- എന്ന ക്യാപ്ഷനൊപ്പമാണ് വിഡിയോ എത്തിയത്. ഇതൊരു ഭീമൻ പാമ്പാണെന്നാണ് പലരും വിശ്വസിച്ചത്. ഇതിന് 30 മീറ്റർ നീളവും മുമ്പ് കണ്ടെത്തിയിട്ടുള്ള പാമ്പുകളേക്കാളും വലിപ്പവുമുണ്ട്.

50 അടി വരെ വളർന്ന് കൊളംബിയയിൽ ജീവിച്ചിരുന്ന, വംശനാശം സംഭവിച്ച ടൈറ്റനോബോവ എന്ന ചരിത്രാതീത കാലത്തെ വലിയ പാമ്പുകളുടേതാണ് അസ്ഥികൂടം എന്നാണ് പ്രചരിച്ചത്. എന്നാൽ ഈ ചിത്രത്തിനും വിഡിയോക്കും പിന്നിൽ യഥാർത്ഥത്തിൽ ഒരു കഥയുണ്ട്. അതായത്, ഈ സർപ്പത്തിന്റെ അസ്ഥികൂടം യഥാർത്ഥത്തിൽ അവിടെ നിലനിൽക്കുന്നുണ്ട്. എന്നാൽ, അതൊരു ലോഹ ശിൽപമാണ്. ‘ലേ സെർപ്പന്റ് ഡി ഓഷ്യൻ’ എന്നറിയപ്പെടുന്ന ഒരു ലോഹ ശിൽപമാണ് ഇത്.

Read Also: ആത്മഹത്യയുടെ വക്കിൽ നിന്നും ആരാധകനെ പിന്തിരിപ്പിച്ച കെ എസ് ചിത്രയുടെ ഗാനം; ഉള്ളുതൊട്ട അനുഭവവുമായി പ്രിയഗായിക

ചൈനീസ് കലാകാരനായ ഹുവാങ് യോങ് പിങ്ങിന്റെ സൃഷ്ടിയായ ആർട്ട് ഇൻസ്റ്റാളേഷനാണിത്. ഗൂഗിൾ എർത്തിലും ഗൂഗിൾ മാപ്പിലും ഇത് കാണാൻ കഴിയും.ഫ്രാൻസിന്റെ പടിഞ്ഞാറൻ തീരത്ത് 425 അടി നീളമുള്ള ഒരു ശിൽപമാണ്. 2012 ൽ ഒരു ആർട്ട് എക്സിബിഷന്റെ ഭാഗമായി അനാച്ഛാദനം ചെയ്തതാണ് ഈ ശിൽപം.

Story highlights- Giant ‘snake skeleton’ on Google Maps