ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാൻ നിലക്കടലയുടെ അപൂർവ ഗുണങ്ങൾ..

April 25, 2022

ആരോഗ്യമുള്ള ശരീരമാണ് മറ്റെന്തിനെക്കാളും പ്രധാനപ്പെട്ടത്. ആരോഗ്യസംരക്ഷണത്തിന് ഏറ്റവും പ്രധാനപ്പെട്ടത് നാം കഴിക്കുന്ന ഭക്ഷണതന്നെയാണ്. ഭക്ഷണകാര്യത്തിൽ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ അസുഖങ്ങളെയും തടഞ്ഞ് നിർത്താൻ കഴിയും.

പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടമാണ് നിലക്കടല. നിലക്കടല കഴിക്കുന്നത് ആരോഗ്യത്തിന് പ്രത്യേകിച്ച് തണുപ്പുകാലത്ത് വളരെ ഗുണം ചെയ്യും. വിറ്റാമിൻ ഇ, മഗ്നീഷ്യം, ഫോളിയേറ്റ്, ചെമ്പ്, എന്നിവ നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും ഹൃദയസംബന്ധമായ അസുഖങ്ങൾ കുറയ്ക്കാനും നിലക്കടല ഉപയോഗപ്രദമാകുമെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.

Read More: ഗുരുതരമായ അപകടങ്ങളില്‍ പെടുന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പൊലീസിന്റെ ക്യാഷ് അവാർഡ്

സ്ഥിരമായി നിലക്കടല കഴിക്കുന്ന ആളുകൾ ഹൃദയാഘാതം മൂലം മരണപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് ഗവേഷകർ പറയുന്നു. നിലക്കടലയ്ക്കും മറ്റ്പരിപ്പുകൾക്കും അനാവശ്യ കൊളസ്ട്രോൾ (എൽഡിഎൽ) അളവ് കുറയ്ക്കാൻ കഴിയും. ഹൃദ്രോഗത്തിന് കാരണമാകുന്ന വീക്കം കുറയ്ക്കാനും നിലക്കടലയ്ക്ക് കഴിയും. നിലക്കടലയിലെ റെസ്വെറാറ്റോൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കെതിരെ പോരാടാനും സഹായിക്കുന്നു.

Read More: എത്രകഴിച്ചാലും അൻപതുരൂപ മാത്രം, ഒപ്പം സ്നേഹം നിറഞ്ഞ ചിരിയും- ശ്രദ്ധനേടി വൃദ്ധ ദമ്പതികൾ വിളമ്പുന്ന ഊണ്

വിറ്റാമിൻ ബി 3 അല്ലെങ്കിൽ നിയാസിൻ നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്, ഇവയുടെ ആരോഗ്യപരമായ പല ഗുണങ്ങളും തലച്ചോറിന്റെ പ്രവർത്തനവും ഓർമ്മ ശക്തിയും വർധിപ്പിക്കും. നിലക്കടലയിൽ ഫോളേറ്റും അടങ്ങിയിട്ടുണ്ട്. ഗർഭാവസ്ഥയിൽ വളരെ നല്ലതാണ് നിലക്കടല കഴിക്കുന്നത്.

Read More:ക്യാൻസർ ബാധിച്ചപ്പോൾ സ്വന്തം കുടുംബം പോലും ഉപേക്ഷിച്ചുപോയി; വിധിയെ തോൽപ്പിച്ച് രോഗമുക്തനായി- പൊള്ളുന്ന ജീവിതാനുഭവം പങ്കുവെച്ച് കൊല്ലം തുളസി

Story highlights- groundnuts benefits