ഇങ്ങനെയും നൃത്തം ചെയ്യാമോ..?, സോഷ്യൽ ഇടങ്ങളിൽ തരംഗമായി യുവാവിന്റെ വ്യത്യസ്ത നൃത്ത വിഡിയോ

April 21, 2022

കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യൽ ഇടങ്ങളിൽ ചിരി പടർത്തുകയാണ് ഒരു യുവാവിന്റെ നൃത്ത വിഡിയോ. ഒരു വിവാഹ ഘോഷയാത്രയിൽ നൃത്തം ചെയ്യുന്ന യുവാവിന്റെ രസകരമായ ചുവടുകളാണ് കാഴ്ച്ചക്കാരിൽ ചിരി പടർത്തുന്നത്. ആർമി ഉദ്യോഗസ്ഥരുടെ പരേഡിനെ ഓർമ്മപ്പെടുത്തുന്ന രീതിയിലാണ് ഈ യുവാവിന്റെ ഓരോ ചുവടുകളും. വിവാഹ ചടങ്ങിലെ ബാന്റ് സെറ്റിനൊപ്പമാണ് യുവാവ് നൃത്തം ചെയ്യുന്നത്. ബാന്റ് സെറ്റിന്റെ താളത്തിനൊപ്പം കാഴ്ചക്കാരിൽ ചിരി പടർത്തുന്ന രീതിയിലാണ് ഇദ്ദേഹം നൃത്തച്ചുവടുകൾ വയ്ക്കുന്നത്.

ഐ പി എസ് ഉദ്യോഗസ്ഥനായ ദിപാൻഷു ഖബ്രയാണ് ഈ രസകരമായ വിഡിയോ സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. സൈന്യത്തിലെ പരിശീലനം പൂർത്തിയാക്കി സുഹൃത്തിന്റെ വിവാഹത്തിന് എത്തിയ ജവാൻ എന്ന അടിക്കുറുപ്പോടെയാണ് ദിപാൻഷു ഖബ്ര വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read also: ഇത് കറാച്ചിയിലെ ടാർസൻ; ഒറ്റരാത്രികൊണ്ട് സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറിയ 28 കാരനും പറയാനുണ്ട് ഹൃദയംതൊടുന്നൊരു ജീവിതകഥ

അതേസമയം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചുവെങ്കിലും ഈ വിഡിയോയിൽ കാണുന്ന വ്യക്തി ആരാണെന്നോ ഇത് എവിടെ നിന്നുള്ളതാണ് എന്നോ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എന്തായാലും വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായതോടെ രസകരമായ കമന്റുകളുമായി നിരവധിപ്പേരാണ് ഈ വിഡിയോ ഏറ്റെടുത്തിരിക്കുന്നത്. സൈന്യത്തിൽ പരിശീലനം കൂടിയപ്പോയത് കൊണ്ടാവാം ഈ സ്റ്റെപ്പുകൾ എന്നാണ് ചിലർ വിഡിയോയ്ക്ക് നൽകുന്ന കമന്റ്.

Read also:അത്ഭുതം ഈ ആലാപനമികവ്; മൂന്ന് പേർ ചേർന്ന് പാടിയ ഗാനം ഒറ്റയ്ക്ക് പാടി മിയക്കുട്ടി, കുരുന്നിന്റെ പ്രകടനത്തിൽ അതിശയിച്ച് പാട്ട് വേദി

അതേസമയം കാഴ്ചക്കാരെ മുഴുവൻ ചിരിപ്പിക്കാൻ കഴിഞ്ഞ രീതിയിൽ നൃത്തം ചെയ്ത യുവാവിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് രംഗത്തെത്തിയവരും ഉണ്ട്. എന്നാൽ ഇത്തരത്തിലുള്ള നൃത്തച്ചുവടുകൾ ആരോഗ്യത്തിന് നല്ലതാണെന്ന അഭിപ്രായങ്ങളും വിഡിയോയ്‌ക്കൊപ്പം ഉയരുന്നുണ്ട്. എന്തായാലും കുറഞ്ഞ മണിക്കൂറിനുള്ളിൽ തന്നെ സോഷ്യൽ ഇടങ്ങളിൽ തരംഗമായി മാറിക്കഴിഞ്ഞു ഈ യുവാവിന്റെ വ്യത്യസ്ത സ്റ്റെപ്പുകളും നൃത്തവും.

Story highlights: man’s unique dance video goes trending