ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുന്നവരാണോ? എങ്കിൽ കാത്തിരിക്കുന്നത് ചില അപകടങ്ങൾ..

May 6, 2022

തിരക്കിനിടയിൽ പുതിയ ഭക്ഷണം ഉണ്ടാക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചവ വേഗമെടുത്ത് ചൂടാക്കി കഴിക്കുന്നവരാണ് പലരും. എന്നാൽ, ഇങ്ങനെ ചൂടാക്കി കഴിക്കുന്നത് സുരക്ഷിതമാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മൾ കഴിക്കുന്ന ചില ഭക്ഷണപദാർത്ഥങ്ങൾ വീണ്ടും ചൂടാക്കിയതിനുശേഷം ഭക്ഷ്യയോഗ്യമായിരിക്കില്ല. കാരണം അവയുടെ പോഷക മൂല്യം നഷ്ടമാകും. ചൂടാക്കി കഴിക്കാൻ പാടില്ലാത്ത ഭക്ഷണ സാധനങ്ങൾ പരിചയപ്പെടാം.

ചീര അല്ലെങ്കിൽ പച്ച ഇലക്കറികൾ, കാരറ്റ്, സെലറി എന്നിവ വീണ്ടും ചൂടാക്കുന്നത് ഒഴിവാക്കുക. നൈട്രേറ്റ് സമ്പന്നമായ പച്ചക്കറികൾ വീണ്ടും ചൂടാക്കുമ്പോൾ വിഷലിപ്തമാവും. ചീരയിൽ ഉയർന്ന അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്, അതിനാൽ ചീര പാകം ചെയ്തതിന് ശേഷം വീണ്ടും ചൂടാക്കുന്നത് അതിലെ ഇരുമ്പിനെ ഓക്സിഡൈസ് ചെയ്യും. ഇരുമ്പിന്റെ ഓക്സീകരണം അപകടകരമായ ഫ്രീ റാഡിക്കലുകളെ സൃഷ്ടിക്കുന്നു, ഇത് വന്ധ്യത, കാൻസർ എന്നിവയുൾപ്പെടെ പല രോഗങ്ങൾക്കും കാരണമാകുന്നു.

അമ്പരപ്പ് തോന്നാമെങ്കിലും ചോറും വീണ്ടും ചൂടാക്കി കഴിക്കുന്നത് അപകടമാണെന്ന് പഠനങ്ങൾ പറയുന്നു. ഫുഡ്സ് സ്റ്റാൻഡേർഡ് ഏജൻസി (എഫ്എസ്എ) റിപ്പോർട്ട് അനുസരിച്ച്, വീണ്ടും ചൂടാക്കിയ ചോറ് കഴിക്കുന്നതിലൂടെ നിങ്ങൾക്ക് ഭക്ഷ്യവിഷബാധയുണ്ടാകാം. ബാസിലസ് സെറിയസ് എന്നറിയപ്പെടുന്ന ഉയർന്ന പ്രതിരോധശേഷിയുള്ള ബാക്ടീരിയകളുടെ സാന്നിധ്യമാണ് ഇതിന് കാരണം. ചൂട് ഈ ബാക്ടീരിയകളെ കൊല്ലുന്നു, പക്ഷേ ഇതിന് വിഷാംശം ഉത്പാദിപ്പിക്കാൻ കഴിയും.

വളരെ പോഷകഗുണമുള്ള ഒന്നാണ് ഉരുളകിഴങ്ങ്. എന്നാല്‍ ഉരുളകിഴങ്ങ് സാധാരണ താപനിലയിൽ കുറയെ നാൾ ഇരിക്കുന്നതും, വീണ്ടും ചൂടാക്കി കഴിക്കുന്നതും ഏറെ ദോഷകരമാണ്. ഭക്ഷ്യവിഷബാധയ്‌ക്ക് ഇത് കാരണമായേക്കാം.

Read Also: ‘ജീവിതത്തിൽ ഏറ്റവും അധികം കാത്തിരുന്ന ദിനം’- വിവാഹചിത്രങ്ങൾ പങ്കുവെച്ച് എ ആർ റഹ്മാന്റെ മകൾ ഖദീജ

ചിക്കന്‍ എല്ലാവരുടെയും പ്രിയ ഭക്ഷണമാണ്. രണ്ടും മൂന്നും ദിവസം വെച്ച് ചിക്കന്‍ ചൂടാക്കി കഴിക്കുന്നവരുണ്ട്. എന്നാല്‍ ചിക്കനിൽ അമിതമായ പ്രൊട്ടീന്റെ സാന്നിധ്യം ഉണ്ട്, ഇത് വീണ്ടും ചൂടാക്കി കഴിക്കുന്നത് വഴി ദഹനപ്രശ്നങ്ങളും മറ്റും ഉണ്ടാകും.

മുട്ട ഒരിക്കലും വീണ്ടും ചൂടാക്കരുത്. കാരണം മുട്ടയില്‍ കാണുന്ന വലിയ അളവിലുള്ള പ്രോട്ടീന്‍ ഒരിക്കൽ കൂടി ചൂടാക്കുമ്പോള്‍ വിഷകരമായി മാറുന്നു. കൂടാതെ ഇത് ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യുന്നു.

Story highlights- Foods that You Must Stop Reheating