ലീലയാകാൻ ശ്രമിക്കുന്ന നസ്രിയ- രസികൻ വിഡിയോ പങ്കുവെച്ച് നടി

May 29, 2022

ഏത് സിനിമാ സെറ്റിലും കുസൃതിയും കുറുമ്പും കൊണ്ട് നിറയുന്ന താരമാണ് നസ്രിയ നസീം. വിവാഹശേഷം സിനിമയിൽ സജീവമാകുന്ന നസ്രിയ, രണ്ടാം വരവിൽ തെലുങ്ക് സിനിമയിലും താരമാകുകയാണ്. ലീല എന്ന കഥാപാത്രമായി ‘അണ്ടെ സുന്ദരാനികി’ എന്ന ചിത്രത്തിൽ നാനിക്കൊപ്പമാണ് നടി വേഷമിടുന്നത്. ഇപ്പോഴിതാ, ലീല തോമസ് എന്ന കഥാപാത്രമാകാൻ ശ്രമിക്കുന്ന തന്റെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി.

ലൊക്കേഷനിലെയും അഭിനയത്തിലേയും രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയാണ് നസ്രിയ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ലീലയാകാൻ ശ്രമിക്കുന്ന നസ്രിയ എന്ന ക്യാപ്ഷനും ഒപ്പമുണ്ട്. നാനിയുടെയും നസ്രിയ ഫഹദിന്റെയും കൂട്ടുകെട്ടിൽ ചിത്രമെത്തുന്നുവെന്ന വാർത്ത സിനിമാപ്രേമികൾക്ക് ഏറെ സന്തോഷം പകരുന്നുണ്ട്.

നടി നസ്രിയ ഫഹദ് ഒരു ഫോട്ടോഗ്രാഫറായാണ് അഭിനയിക്കുന്നത്. ഒരു കോമഡി സിനിമയായിരിക്കും ഇത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് വിവേക് ​​സാഗർ ആണ്. വിവേക് ​​ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നികേത് ബൊമ്മിയും എഡിറ്റിംഗ് രവിതേജ ഗിരിജലയുമാണ്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനിയും രവിശങ്കർ വൈയും ചേർന്നാണ് നിർമ്മാണം. ജൂൺ 10ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.

Read Also: ‘ഏറ്റവുമധികം സ്നേഹിക്കുന്ന ആളെയാണ് ഈ കേസിൽ തോൽപ്പിക്കേണ്ടത്..’- ‘വാശി’ ടീസർ

നാനിയുടെ 28-ാമത്തെ ചിത്രമാണ് ‘അണ്ടെ സുന്ദരാനികി’ . ബ്രോച്ചേവരേവരൂർ, മെന്റൽ മതിലോ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ വിവേക് ​​ആത്രേയയുടെ മൂന്നാമത്തെ പ്രൊജക്റ്റ് കൂടിയാണിത്.

Story highlights- Nazriya Fahadh shares location video