മെല്ലെ നടക്കാൻ പറഞ്ഞപ്പോൾ ഇത്രക്ക് പ്രതീക്ഷിച്ചില്ല- രസികനായൊരു അനുസരണക്കാരൻ; ചിരി വിഡിയോ

June 13, 2022

കുട്ടികളുടെ വളരെ രസകരമായ നിമിഷങ്ങൾ വിഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. കുറുമ്പും നിഷ്കളങ്കതയുമായി അവർ ചോദിക്കുന്ന ചോദ്യങ്ങളും ഓരോ ചലനങ്ങളും പോലും ആളുകളിൽ കൗതുകവും ചിരിയും നിറയ്ക്കും. ഇപ്പോഴിതാ, ഒരു രസികൻ അനുസരണക്കാരൻ കുട്ടിയുടെ വിഡിയോയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.

അമ്മയ്‌ക്കൊപ്പം സ്‌കൂളിലേക്ക് നടക്കുകയാണ് ഈ മിടുക്കൻ. വളരെ വേഗത്തിൽ മുന്നിൽ പാഞ്ഞുപോകുകയാണ് കക്ഷി. മെല്ലെ പോകു എന്ന് ‘അമ്മ പറയുമ്പോൾ റോബോട്ട് നടക്കുന്നത് പോലെ നടപ്പ് പതിയെ ആക്കി കുറുമ്പൻ. ഇത്രക്ക് മെല്ലെ വേണ്ട എന്ന് ചിരിയോടെ ‘അമ്മ പറയുമ്പോൾ പിന്നെ ഒറ്റ ഓട്ടമാണ്. ഇത്രയും നല്ല അനുസരണയുള്ള കുട്ടിയെ എവിടെ കിട്ടും എന്നാണ് രസകരമായ കമന്റുകൾ വിഡിയോക്ക് ലഭിക്കുന്നത്.

Read Also: ഒടിടി റെക്കോർഡുകൾ തകർക്കാൻ സേതുരാമയ്യർ എത്തി; സിബിഐ 5: ദി ബ്രെയിൻ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു

ഇത്തരം രസകരമായ കാഴ്ചകൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമാകാറുണ്ട്. നിഷ്കളങ്കതയുടെ പര്യായമാണ് കുഞ്ഞുങ്ങൾ. അവർക്ക് ലോകത്തിന്റെ കളങ്കം എന്തെന്നറിയില്ല. അതുകൊണ്ടുതന്നെ സഹജീവികളോട് കുഞ്ഞുങ്ങൾക്കുള്ള സ്നേഹം വളരെയധികം സത്യസന്ധമാണ്. അടുത്തിടെ, പിതാവിനെ ആശ്വസിപ്പിക്കുന്ന ഒരു കുഞ്ഞിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.

Read Also: “ഒരുമിച്ചായിരുന്നു തെലുങ്ക് പഠനം, ഒരുമിച്ചിരുന്ന് തോന്നയ്ക്കൽ പഞ്ചായത്തിലെ അരി പെറുക്കുകയായിരുന്നു..”; താനും ഫഹദും ഒരുമിച്ചിരുന്ന് തെലുങ്ക് പഠിച്ചതിന്റെ രസകരമായ അനുഭവം പങ്കുവെച്ച് നസ്രിയ

പരിക്കേറ്റ് ഊന്നുവടിയുടെ സഹായത്തോടെ നടക്കുകയാണ് അച്ഛൻ. ഒരു കസേരയിൽ ഇരിക്കാൻ അദ്ദേഹം ശ്രമിക്കുമ്പോൾ കുഞ്ഞുമകൻ സഹായവുമായി എത്തി. കൊച്ചുകുട്ടിയുടെ സഹാനുഭൂതി എല്ലാവരേയും വിസ്മയിപ്പിച്ചു. ഒട്ടേറെ ആളുകൾ കുഞ്ഞിന്റെ ഈ സ്‌നേഹപൂർണമായ വിഡിയോ ഏറ്റെടുത്തുകഴിഞ്ഞു.

Story highlights- funny reaction of a kid