ഞാൻ വലുതാകുമ്പോൾ അന്നെ കെട്ടട്ടെ; വൈറലായി ഒരു കുട്ടി പ്രൊപ്പോസൽ, ചിരി വിഡിയോ
കുരുന്നുകളുടെ കളിയും ചിരിയും അവരുടെ നിഷ്കളങ്കമായ സംസാരവുമെല്ലാം സോഷ്യൽ ഇടങ്ങളിൽ ചിരി പടർത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ സമൂഹമാധ്യമങ്ങളുടെ മനം കവരുകയാണ് ഒരു കുഞ്ഞുമോൻ. സ്കൂളിലെ വിശേഷങ്ങൾ വീട്ടുകാരുമായി പങ്കുവയ്ക്കുന്നതിനിടെയാണ് താൻ ഒരു കുട്ടിയോട് വലുതാകുമ്പോൾ അവളെ കെട്ടട്ടെ എന്ന് ചോദിച്ച വിവരം കുഞ്ഞിനോട് പറയുന്നത്. എന്നിട്ട് അവൾ എന്ത് പറഞ്ഞുവെന്ന് ചോദിച്ചപ്പോൾ അവൾ കെട്ടണ്ട എന്ന് പറഞ്ഞുവെന്നാണ് ഈ കുരുന്നിന്റെ ഉത്തരം. അവൾ റിജെക്റ്റ് ചെയ്തപ്പോൾ നിനക്ക് വിഷമം ആയോ എന്ന് ചോദിക്കുമ്പോൾ വിഷമം ആയില്ല, അതുകൊണ്ട് ഞാൻ മറ്റൊരു കുട്ടിയെ കണ്ടുപിടിച്ചു എന്നാണ് ഈ നാല് വയസുകാരൻ നിഷ്കളങ്കമായി പറയുന്നത്.
കോഴിക്കോട് സ്വദേശിയായ ഇസ എന്ന നാലു വയസുകാരനാണ് വിഡിയോയിലെ താരം. രസകരമായി സംസാരിക്കുന്ന ഈ കുരുന്ന് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടിക്കഴിഞ്ഞു. ഭക്ഷണം കഴിക്കുന്നതിനിടെ വളരെ യാദൃശ്ചികമായി സ്കൂളിലെ കാര്യങ്ങൾ ചോദിക്കുന്നതിനിടെയാണ് ഈ കുറുമ്പന്റെ രസകരമായ മറുപടി. എന്തായാലും ഈ കുഞ്ഞുമിടുക്കനെ ഏറ്റെടുത്തുകഴിഞ്ഞു സോഷ്യൽ മീഡിയ. വിഡിയോയ്ക്ക് വളരെ രസകരമായ കമന്റുകളുമായി നിരവധിപ്പേരും എത്തുന്നുണ്ട്.
സമൂഹമാധ്യമങ്ങൾ ജനപ്രിയമായതോടെ ഇത്തരത്തിലുള്ള ഒട്ടനവധി വിഡിയോകളാണ് ദിവസവും വൈറലാകുന്നത്. പ്രായഭേദമന്യേ കുരുന്നുകളുടെയും മുതിർന്നവരുടേയുമൊക്കെ ഇത്തരത്തിലുള്ള രസകരമായ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. മനുഷ്യരെപ്പോലെ തന്നെ ചിലപ്പോഴൊക്കെ സോഷ്യൽ മീഡിയിൽ അക്കൗണ്ട് ഇല്ലാത്ത മൃഗങ്ങളുടെയും പക്ഷികളുടെയും വരെ രസകരമായ വിഡിയോകൾ സോഷ്യൽ ഇടങ്ങളിൽ ചിരി പടർത്താറുണ്ട്.
Story highlights: Kids Proposal dialogue goes viral