എം ജിയ്ക്കൊപ്പമിരുന്ന് ഈണത്തിൽ മേഘ്നക്കുട്ടി വീണ്ടും പാടി, ‘ഇന്ദുകലാമൗലി..’- ഹൃദ്യ വിഡിയോ
ഫ്ളവേഴ്സ് ടോപ് സിംഗർ പ്രേക്ഷകർക്ക് മറക്കാനാകാത്ത ഒരു പ്രകടനമാണ് ‘ഇന്ദുകലാമൗലി തൃക്കൈയ്യിലോമനിക്കും’ എന്ന ഗാനം മേഘ്നക്കുട്ടി ഈണത്തിൽ പാടിയത്. ഈ മനോഹരവും അതിസൂക്ഷ്മവുമായ ഗാനം ഒരു ആറുവയസുകാരി പാടുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു. അത്രയധികം അക്ഷര സ്ഫുട്തയും സർഗ്ഗ വൈഭവവും ആവശ്യമാണ് വയലാറിന്റെ വരികൾക്ക് ജി ദേവരാജൻ മാസ്റ്റർ ഈണം പകർന്ന് പി മാധുരി ആലപിച്ച ഈ ഗാനത്തിന്.
പാർവതി ദേവിയായി അണിഞ്ഞൊരുങ്ങി പാട്ടുവേദിയിലേക്ക് മേഘ്ന എത്തിയപ്പോൾ ജഡ്ജസ് പോലും പ്രതീക്ഷിച്ചിരുന്നില്ല, ഇനി അവർക്ക് മുന്നിലും ലോക മലയാളികൾക്ക് മുന്നിലും പിറക്കാൻ പോകുന്നത് വിസ്മയത്തിന്റെ നാലേകാൽ മിനിറ്റാണെന്ന്. അത്രമനോഹരമായി മേഘ്നക്കുട്ടി ആ ഗാനം ആലപിച്ചു. ഇപ്പോഴിതാ, വീണ്ടും അതേഗാനം പാടുകയാണ് ഈ മിടുക്കി. എം ജി ശ്രീകുമാറിന്റെ മടിയിലിരുന്ന് മുമ്പത്തേക്കാൾ ഹൃദ്യമായി മേഘ്ന പാടി. ഒപ്പം എം ജിയും ചേർന്നപ്പോൾ പിറന്നത് ഹൃദ്യമായൊരു നിമിഷം.
അതേസമയം, പാട്ടിലോ അഭിനയത്തിലോ മേഘ്ന ടോപ്പാകും എന്നതിൽ സംശയമില്ലെന്നും എം ജി ശ്രീകുമാർ പറഞ്ഞു. എന്നാൽ തനിക്ക് രണ്ടിലും ടോപ്പാകണമെന്ന് മേഘ്ന മറുപടിയും പറഞ്ഞു.
Read Also: ‘അപ്പൂപ്പൻ ഇനി അങ്ങോട്ട് മാറിയിരിക്ക്, ഞങ്ങൾ കുറച്ച് റസ്റ്റ് എടുക്കട്ടെ’- ഒരു രസികൻ ആശുപത്രി കാഴ്ച
അതേസമയം, മലയാളികളുടെ പ്രിയ സംഗീത റിയാലിറ്റി ഷോയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. ആലാപന മധുരത്തിലൂടെയും കുസൃതിയിലൂടെയും കുരുന്നുപ്രതിഭകൾ മനം കവരുകയാണ്. പാട്ടിനൊപ്പം രസികൻ തമാശകളും കുസൃതിയുമായി എത്തുന്ന മേഘ്ന ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ്.ഓരോ എപ്പിസോഡിലും മേഘ്നക്കുട്ടിക്ക് പറയാൻ ഒട്ടേറെ വിശേഷങ്ങളുണ്ട്. ഓഡിഷനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മുതൽ തന്നെ ശ്രദ്ധേയയായതാണ് മേഘ്ന എന്ന കുട്ടിപ്പാട്ടുകാരി. തുടക്കം മുതൽ തന്നെ പെട്ടെന്നുള്ള മേഘ്നയുടെ മറുപടികൾ വളരെയധികം ശ്രദ്ധേയമായിരുന്നു.
Story highlights- Meghna sang her favorite song again