‘കായലരികത്ത് വലയെറിഞ്ഞപ്പോൾ..’- ഈണത്തിൽ പാടി ശ്രീഹരി, ചുവടുവെച്ച് ബിന്നി കൃഷ്ണകുമാറും
ഫ്ളവേഴ്സ് ടോപ് സിംഗർ സീസൺ 2-ൽ ഏറ്റവുമധികം ആരാധകരുള്ള ഗായകനാണ് ശ്രീഹരി. പാലക്കാട് സ്വദേശിയായ ശ്രീഹരി കലാഭവൻ മണിയുടെ ഗാനങ്ങൾ അതിമനോഹരമാക്കിയതിലൂടെയാണ് പാട്ടുവേദിയിൽ ശ്രദ്ധേയനായത്. പിന്നീട് വൈവിധ്യമാർന്ന പാട്ടുകളിലൂടെയും വിനയത്തിലൂടെയും ആസ്വാദകരുടെ ഹൃദയം കീഴടക്കുകയായിരുന്നു ശ്രീഹരി. പാലക്കാടിന്റെയും പാട്ടുവേദിയുടെയും മണിമുത്ത് എന്നാണ് ശ്രീഹരി അറിയപ്പെടുന്നത്.
Read Also: സംസ്ഥാനത്ത് മാസ്ക് വീണ്ടും നിർബന്ധമാക്കി; ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും
ഇപ്പോഴിതാ, മലയാളികളുടെ എക്കാലത്തെയും പ്രിയ ഗാനവുമായി എത്തിയിരിക്കുകയാണ് ഈ കുഞ്ഞു ഗായകൻ. ‘കായലരികത്ത് വലയെറിഞ്ഞപ്പോൾ വള കിലുക്കിയ സുന്ദരി’ എന്ന ഗാനമാണ് ശ്രീഹരി ആലപിക്കുന്നത്. ശ്രീഹരിയുടെ പാട്ടിന് ചുവടുവെച്ച് ബിന്നി കൃഷ്ണകുമാർ കൂടി എത്തിയപ്പോൾ കൂടുതൽ ഹൃദ്യമായി ഈ പ്രകടനം. അതോടൊപ്പം ഒട്ടേറെ രസകരമായ നിമിഷങ്ങളും വേദിയിൽ പിറന്നു.
Read Also: കൂടുതൽ സമയം ഇരുന്ന് ജോലിചെയ്യുന്നവർ നിർബന്ധമായും വ്യായാമം ചെയ്തിരിക്കണം, അല്ലെങ്കിൽ…
ഓരോ പാട്ടും അങ്ങേയറ്റം മികവോടെ വേദിയിൽ എത്തിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് ശ്രീഹരി. കലാഭവൻ മണിയുടെ ഗാനങ്ങൾ ആലപിക്കാൻ ശ്രീഹരിക്ക് ഒരു പ്രത്യേക കഴിവാണ്.പാട്ടുകാരനൊപ്പം ഒരു അഭിനേതാവും ശ്രീഹരിയിലുണ്ട് എന്ന് വേദി അടുത്തിടെ തിരിച്ചറിഞ്ഞിരുന്നു. കാരണം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ മണിയുടെ അവിസ്മരണീയ അന്ധ കഥാപാത്രത്തെ അതേപടി പകർത്തി കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി എന്ന ഗാനവുമായാണ് ശ്രീഹരി വിസ്മയിപ്പിച്ചത്.
Story highlights- sreehari and binni krishnakumar’s performance