നാരങ്ങാ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന വിലപ്പെട്ട ആരോഗ്യ ഗുണങ്ങൾ
ക്ഷീണം തോന്നുമ്പോൾ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം തരുന്ന ഉന്മേഷം ചെറുതല്ല. ഒട്ടേറെ ഗുണങ്ങൾ നാരങ്ങായിൽ അടങ്ങിയിട്ടുണ്ട്. തണുത്തതും ചെറു ചൂടുള്ളതുമായ നാരങ്ങാ വെള്ളം ശീലമാക്കിയാൽ ഒട്ടേറെ ആരോഗ്യപരമായ ഗുണങ്ങൾ ലഭിക്കും.
ശ്വാസകോശ സംബന്ധമായ അണുബാധ ഉള്ളവർ ഒരു കപ്പ് ചെറുചൂടുള്ള നാരങ്ങാവെള്ളം ദിവസേന കുടിക്കുന്നത് ഉത്തമമാണ്. മാത്രമല്ല കൊളസ്ട്രോളിനെ നിയന്ത്രിക്കും. സിട്രിക് ആസിഡ്, വിറ്റാമിൻ സി, പോളിഫെനോൾ എന്നിവയൊക്കെയാണ് നാരങ്ങായിൽ അടങ്ങിയിരിക്കുന്നത്. പോളിഫെനോളുകൾ ക്ഷീണത്തിനെതിരെ പോരാടും. രക്തത്തിലെ കൊഴുപ്പായ ലിപിഡ് കുറയ്ക്കുകയും ചെയ്യുന്നു. രക്തത്തിലെ ഒരു ലിപിടാണ് കൊളസ്ട്രോൾ. കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുമ്പോൾ ഉയർന്ന ലിപിഡുകൾ രക്തത്തിൽ രൂപം കൊള്ളുന്നു. എന്നാൽ പ്രമേഹം, ഹൈപ്പോതൈറോയിഡിസം, കരൾ രോഗം, സമ്മർദ്ദം തുടങ്ങിയ അവസ്ഥകളിൽ സ്വാഭാവികമായും ലിപിഡ് അളവ് ഉയരും.ഇങ്ങനെയുള്ള കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള ഒരു ലളിതമായ മാർഗമാണ് ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത്.
ചെറുപ്പം നിലനിർത്താനും നാരങ്ങാവെള്ളം സഹായിക്കും. നാരങ്ങയിലെ പോളിഫെനോളുകളിലൊന്നാണ് നാരങ്ങ നീര്, നാരങ്ങ തൊലി എന്നിവയിൽ കാണപ്പെടുന്ന എറിയോസിട്രിൻ. ഈ പോളിഫെനോളുകൾക്ക് പ്രായം ചർമ്മത്തിൽ തോന്നിപ്പിക്കുന്നത് തടയും.
Read Also: അഞ്ചാം നിലയിൽ നിന്നും വീണ പിഞ്ചുകുഞ്ഞിനെ അതിസാഹസികമായി രക്ഷിച്ച് യുവാവ്- വിഡിയോ
കിഡ്നി സ്റ്റോൺ വരാതിരിക്കാൻ ജലാംശം ശരീരത്തിൽ ആവശ്യമുണ്ട്. അഥവാ, കിഡ്നി സ്റ്റോൺ ഉണ്ടെങ്കിൽ തന്നെ അവയെ അലിയിച്ചുകളയാൻ നാരങ്ങാ വെള്ളത്തിന് സാധിക്കും.
Story highlights- lime water benefits