ബോളിവുഡ് ഗാനത്തിന് മനോഹരമായി ചുവടുവെച്ച് വിദേശവനിത- വിഡിയോ

August 2, 2022

ഇന്ത്യൻ ഗാനങ്ങൾ എന്നും വിദേശികളുടെ ഇഷ്ടം കവരാറുണ്ട്, പ്രത്യേകിച്ച് ബോളിവുഡ് ഗാനങ്ങൾ. ലോകമെമ്പാടുമുള്ള ആളുകൾ ഇങ്ങനെ ഹിറ്റ് ഗാനങ്ങൾക്ക് ചുവടുവയ്ക്കാറുണ്ട്. അമേരിക്കയിൽ നിന്നുള്ള നർത്തകിയായ ഒമല തന്റെ മികച്ച നൃത്ത വൈദഗ്ധ്യത്തിന് ശ്രദ്ധനേടിയ ആളാണ്. ബാംഗ്ര ചുവടുകളിലൂടെയാണ് ഈ വിദേശ വനിത ശ്രദ്ധനേടാറുള്ളത്.

ഇപ്പോഴിതാ, ഒരു ബോളിവുഡ് ഗാനത്തിന് ചുവടുവയ്ക്കുകയാണ് ഒമല. ഒമലയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിരവധി ഡാൻസ് വിഡിയോകൾ ഉണ്ട്. അതിൽ നിരവധി പഞ്ചാബി ഗാനങ്ങൾക്ക് ഇവർ ചുവടുവയ്ക്കുന്നത് കാണാം. ബോളിവുഡ് ട്രാക്കുകൾ മുതൽ പഞ്ചാബി ഗാനങ്ങൾക്ക് വരെ മനോഹരമായി ഒമല ചുവടുവയ്ക്കുന്നു.

ഒമല സ്വയം ബാംഗ്ര പഠിച്ചെടുത്ത നർത്തകിയാണ്. ഇൻസ്റ്റാഗ്രാമിൽ 13.6k ഫോളോവേഴ്‌സ് ഉള്ള ഒമലയുടെ വിഡിയോകൾക്ക് ദശലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ട്. ഒട്ടേറെ ആളുകൾ ഇവരെ അഭിനന്ദിച്ച് രംഗത്ത് എത്തി.

Read Also: “കാതിൽ തേന്മഴയായി പാടൂ കാറ്റേ..”; വേദിയിൽ തേന്മഴ പെയ്യിച്ച അക്ഷിതിന്റെ പാട്ട്, മനസ്സ് നിറഞ്ഞ ചിരിയുമായി ജഡ്‌ജസ്

അതേസമയം, അടുത്തിടെ ബോളിവുഡിലെ ഒരു ഹിറ്റ് ഗാനത്തിന് ചുവടുവയ്ക്കുന്ന ഒരുകൂട്ടം കൊറിയൻ വിദ്യാർത്ഥികളുടെ വിഡിയോ വളരെയധികം ശ്രദ്ധനേടിയിരുന്നു. അതായത് ഇന്ത്യൻ സംഗീതത്തിന്റെയും താളത്തിന്റെയും മേന്മ അങ്ങ് കൊറിയയിലും എത്തി. ഗാഗ്ര എന്ന ജനപ്രിയ ഗാനത്തിന് നൃത്തം ചെയ്യുകയാണ് കൊറിയൻ വിദ്യാർത്ഥികൾ. ഇന്ത്യൻ ചുവടുകൾ അവരെ സംബന്ധിച്ച് പ്രയാസമാണെങ്കിൽ കൂടിയും വളരെയധികം പ്രാക്ടീസിലൂടെ അത്രക്ക് മികവോടെയാണ് ആ വിദ്യാർത്ഥികൾ ചുവടുവയ്ക്കുന്നത്.

Story highlights- A woman from US winning hearts online with her Bhangra moves.