“ഒരു പ്രേമലേഖനം എഴുതി മായ്ക്കും..”; ഈ ചെറുപ്രായത്തിൽ ഇങ്ങനെ പാടാൻ ദേവനക്കുട്ടിക്കേ കഴിയുവെന്ന് പാട്ടുവേദി

August 21, 2022

പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ട് നേരത്തെയും ശ്രദ്ധിക്കപ്പെട്ട പ്രതിഭയാണ് ദേവന സി.കെ. നിരവധി തവണ പാട്ടുവേദിയുടെ മനസ്സ് കവർന്നിട്ടുണ്ട് ഈ കൊച്ചു ഗായിക. ആലാപനത്തിനൊപ്പം ദേവന തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കൊച്ചു ഗായികയുടെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്.

ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട ഗായിക വാണി ജയറാമിന്റെ മധുര സുന്ദരമായ ഒരു ഗാനം ആലപിക്കാൻ വേദിയിലെത്തിയിരിക്കുകയാണ് ദേവനക്കുട്ടി. ‘തുറമുഖം എന്ന ചിത്രത്തിലെ “ഒരു പ്രേമലേഖനം എഴുതി മായ്ക്കും..” എന്ന് തുടങ്ങുന്ന ഗാനമാണ് ദേവനക്കുട്ടി വേദിയിൽ ആലപിക്കുന്നത്. എം.കെ.അർജുനൻ മാസ്റ്റർ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് പൂവച്ചൽ ഖാദറാണ്.

വലിയ കൈയടിയാണ് ദേവനക്കുട്ടിക്ക് പാട്ടുവേദിയിലെ വിധികർത്താക്കൾ നൽകുന്നത്. ഈ ചെറു പ്രായത്തിൽ ഇത്രയും മികവോടെ പാടാൻ ദേവനക്കുട്ടിക്ക് മാത്രമേ കഴിയൂവെന്നാണ് ജഡ്‌ജസ് പറയുന്നത്. നിറഞ്ഞ മനസ്സോടെയാണ് വേദിയും പ്രേക്ഷകരും ഈ കുഞ്ഞു ഗായികയുടെ പാട്ട് കേട്ടിരുന്നത്. കേൾക്കാൻ കൊതിക്കുന്ന പാട്ടുകളുമായി വന്ന് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ സംഗീത മഴ പെയ്യിക്കുന്ന ഈ കൊച്ചു ഗായികയുടെ പാട്ടുകൾക്കായി ആരാധകർ കാത്തിരിക്കാറുണ്ട്. ദേവനക്കുട്ടിയുടെ ഈ പ്രകടനവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറുകയായിരുന്നു.

Read More: “കാട്ടിലെ മൈനയെ പാട്ട് പഠിപ്പിച്ചതാര്..”; മലയാളി മനസ്സുകളിൽ നൊമ്പരമായി മാറിയ ആകാശദൂതിലെ ഗാനവുമായി മിടുക്കി പാട്ടുകാരി അമൃതവർഷിണി

ആസ്വാദനത്തിന്റെ പുതുതലങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്. ചെറിയ പ്രായത്തിൽ തന്നെ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌.

Story Highlights: Devana receives huge praise from judges