കളിചിരി മേളങ്ങളുമായി ‘സബാഷ് ചന്ദ്രബോസ്’ തിയേറ്ററുകളിൽ

August 5, 2022

നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി റിലീസിന് എത്തിയ ചിത്രമാണ് ‘സബാഷ് ചന്ദ്രബോസ്’. ‘ആളൊരുക്കം’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന ‘സബാഷ് ചന്ദ്രബോസിൽ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം നടൻ ജോണി ആന്റണിയും അഭിനയിക്കുന്നു. ഒരു എന്റർടെയ്‌നർ ആയി എത്തിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ അഭിലാഷ് തന്നെയാണ്. സജിത്ത് പുരുഷനാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

സബാഷ് ചന്ദ്രബോസിന്റെ സംഗീത വിഭാഗത്തിന്റെ ചുമതല ശ്രീനാഥ് ശിവശങ്കരനും എഡിറ്റിംഗ് വിഭാഗം സ്റ്റീഫൻ മാത്യുവും കൈകാര്യം ചെയ്യുന്നു. ആക്ഷൻ കൊറിയോഗ്രാഫി ഡ്രാഗൺ ജെറോഷും വിഎഫ്എക്സ് വർക്കുകൾ ഷിനുവും നിർവഹിക്കുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ, ജോണി ആന്റണി, തുടങ്ങി നിരവധി പ്രമുഖരുടെ മികച്ച പ്രകടനങ്ങളാണ് ചിത്രത്തിന്റെ ശ്രദ്ധേയ ഘടകം. ഒരു കോമഡി എന്റർടെയ്‌നർ വാഗ്ദാനം ചെയ്താണ് ‘സബാഷ് ചന്ദ്രബോസ്’ എത്തിയിരിക്കുന്നത്.

Read Also: ഷെയിൻ നിഗത്തിന് വേണ്ടി പാടി മോഹൻലാൽ, റിലീസ് ചെയ്‌തത്‌ ഫഹദ് ഫാസിൽ; ‘ബർമുഡ’യിലെ വിഡിയോ ഗാനം

അതേസമയം, എഴുത്തുകാരായ ഹരിമോഹൻ ജിയും കെ ആർ പ്രവീണും ചേർന്ന് തിരക്കഥയെഴുതി കെ ആർ പ്രവീൺ സംവിധാനം ചെയ്ത ഡ്രാമ ത്രില്ലർ ചിത്രം ‘കുറി’ ആണ് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി റിലീസ് ചെയ്ത മറ്റൊരു ചിത്രം. സുരഭി ലക്ഷ്മി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്, സാഗർ സൂര്യ, ചെറിഷ് ജോർജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Story highlights- sabash chandrabose movie release