ഈ നഗരത്തിൽ താമസിക്കുന്നത് 1500 ആളുകൾ മാത്രം; പക്ഷേ, സെമിത്തേരികളിൽ 1.5 ദശലക്ഷം മൃതദേഹങ്ങൾ!

September 27, 2022

പലതരത്തിലുള്ള കഥകൾ ഓരോ നാടിനെയുംകുറിച്ച് പ്രചരിക്കാറുണ്ട്. ചിലത് ചരിത്രത്തിന്റെ ഏടുകൾ പേറുമ്പോൾ മറ്റു ചിലത് നഷ്ടങ്ങളുടെയും തകർച്ചയുടെയും അനുഭവങ്ങളാണ് പങ്കുവയ്ക്കുക. അത്തരത്തിലൊരു നഗരമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ജീവിച്ചിരിക്കുന്നവരേക്കാൾ അധികം മരിച്ചവരുള്ള നഗരം. കാലിഫോർണിയയിലെ സാൻ മാറ്റിയോ കൗണ്ടിയിലെ ഒരു ചെറിയ പട്ടണമാണ് കോൾമ. ധാരാളം ശവക്കുഴികൾ ഉണ്ടെങ്കിലും, കോൾമ ഒരു ശ്മശാനം മാത്രമല്ല.

2020 ലെ സെൻസസ് അനുസരിച്ച്, കോൾമയിലെ ജനസംഖ്യ ഏകദേശം 1507 ആയിരുന്നു. എന്നാൽ ഇവിടുത്തെ ശ്മശാനങ്ങളിൽ ഏകദേശം 1.5 ദശലക്ഷം മൃതദേഹങ്ങൾ ഉള്ളതിനാൽ കോൾമയെ ‘സിറ്റി ഓഫ് ദ സൈലന്റ്’ എന്നാണ് അറിയപ്പെടുന്നത്. ജീവിച്ചിരിക്കുന്നവരേക്കാൾ അധികം മരിച്ചവരുള്ള നാട്.

1924-ൽ ഈ നഗരം ഒരു നെക്രോപോളിസ് ആയി സ്ഥാപിതമായി. നെക്രോപോളിസ് എന്നാൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മൃതദേഹങ്ങൾ അടക്കം ചെയ്യപ്പെട്ട സ്ഥലം. ഇത്രയധികം മൃതദേഹങ്ങൾ ഇവിടെ ഉണ്ടായിരുന്നതിന്റെ കാരണം 1914 ജനുവരി 14 മുതലുള്ളവയാണ് എന്നതാണ്. ആ ദിവസമാണ് സാൻ ഫ്രാൻസിസ്കോയിലെ എല്ലാ സെമിത്തേരികളിലേക്കും അവിടുത്തെ മൃതദേഹങ്ങളും സ്മാരകങ്ങളും നീക്കം ചെയ്യുന്നതിനായി കുടിയൊഴിപ്പിക്കൽ നോട്ടീസ് അയച്ചത്. ശ്മശാനങ്ങൾ അനുവദിക്കരുതെന്ന നിയമം സാൻ ഫ്രാൻസിസ്കോയിൽ പാസാക്കിയപ്പോഴാണ് ഇത് സംഭവിച്ചത്. തൽഫലമായി, കുഴിച്ചെടുത്ത പതിനായിരക്കണക്കിന് മൃതദേഹങ്ങൾ കോൾമയിലേക്ക് മാറ്റി.

Read Also: ചീറ്റയ്‌ക്കൊപ്പം സെൽഫി; കുറച്ചു കടന്ന് പോയില്ലേ എന്ന് സമൂഹമാധ്യമങ്ങൾ…

മൃതദേഹങ്ങൾ സാൻ ഫ്രാൻസിസ്കോയിൽ നിന്ന് കോൾമയിലേക്ക് മാറ്റുക എന്നത് ശ്രമകരമായ ജോലിയായിരുന്നു. ഗവൺമെന്റിന്റെ കണക്കനുസരിച്ച്, 1920 നും 1941 നും ഇടയിൽ ഏകദേശം 1,50,000 മൃതദേഹങ്ങൾ ഇവിടേക്ക് നീക്കി.

Story highlights- colma, the city of silent