ആരോഗ്യഗുണങ്ങളാല്‍ സമ്പന്നം; ഭക്ഷണത്തിന്റെ ഭാഗമാക്കാം സോയാബീന്‍സ്
നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണശീലങ്ങളും പിന്തുടരേണ്ടതുണ്ട്. ഗുണങ്ങളാല്‍ സമ്പന്നമായ സോയാബീന്‍സ് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ആരോഗ്യകരമാണ്. പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് സോയാബീന്‍സില്‍. അതുപോലെതന്നെ ഫൈബര്‍ ഘടകങ്ങളും അടങ്ങിയിരിക്കുന്നു. സോയാ ബീന്‍സ് ഉപയോഗിച്ച് തയാറാക്കുന്ന എല്ലാ ഭക്ഷണങ്ങളിലും പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഫൈബറും പ്രോട്ടീനും ധാരാളമടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഓരോരുത്തരിലും വ്യത്യസ്തമാണ് രോഗപ്രതിരോധശേഷി. കൊവിഡ് 19 എന്ന മഹാമാരിയുടെ ഇക്കാലത്ത് നാം കൂടുതല്‍ കേട്ട ഒരു വാക്കും പ്രതിരോധശേഷി എന്നതാണ്. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സോയാബീന്‍സ് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
Read also: ഇത് പ്രകൃതിയുടെ പെയിന്റിംഗ്; സമൂഹമാധ്യമങ്ങളിൽ വൈറലായി പാന്തർ ചാമിലിയന്റെ വിഡിയോ
ഒമേഗാ ത്രി ഫാറ്റി ആസിഡും സോയാബീന്‍സില്‍ അടങ്ങിയിരിക്കുന്നു. കൊഴുപ്പിന്റെ അളവും സോയാ ബീന്‍സില്‍ കുറവാണ്. ലാക്ടോസ്, ഗ്ലൂട്ടന്‍ ഫ്രീകൂടിയായ സോയാ ബീന്‍സ് ശരീയായ പോഷകങ്ങള്‍ ശരീരത്തിന് ലഭ്യമാക്കാന്‍ സഹായിക്കുന്നു. സോയാ മില്‍ക്ക്, സോയാ പൊടി, സോയ ഗ്രാനൂള്‍സ്, സോയാ നട്സ് എന്നിവയെല്ലാം സോയാബീന്‍സ് ഉപയോഗിച്ച് തയാറാക്കുന്ന ഉത്പന്നങ്ങളാണ്.
Story highlights: including soy foods in diet