‘പേടിപ്പിക്ക്, എനിക്ക് പേടിക്കാൻ ഭയങ്കര ഇഷ്ടമാണ്..’- മേധക്കുട്ടി ആള് പുലിയാണ്..

November 19, 2022

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയ സംഗീത റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. സമൂഹമാധ്യമങ്ങളിലും ടോപ് സിംഗർ എപ്പിസോഡുകൾ ശ്രദ്ധേയമാകാറുണ്ട്. പാട്ടുവേദിയിലെ മത്സരാർത്ഥികൾക്കൊപ്പം അവരുടെ കുടുംബാംഗങ്ങൾക്കും വളരെയേറെ സ്വീകാര്യതയും പ്രാധാന്യവും വേദി നൽകാറുണ്ട്. അതുകൊണ്ടുതന്ന മനോഹരമായ ഒട്ടേറെ നിമിഷങ്ങൾ ഇങ്ങനെ ടോപ് സിംഗർ വേദിയിൽ പിറക്കാറുണ്ട്. മൂന്നാം സീസണിലും വളരെ രസകരമായ സംസാരവുമായി എത്തി പ്രേക്ഷകരെ കയ്യിലെടുക്കുകയാണ് കുറുമ്പന്മാരും കുറുമ്പികളും.

പാട്ടുവേദിയിലെ മേധ എന്ന മിടുക്കിയാണ് ഇപ്പോൾ താരമാകുന്നത്. മുൻപ്, മണിച്ചിത്രത്താഴ് സിനിമയെക്കുറിച്ച് പറഞ്ഞാണ് മേധ ശ്രദ്ധനേടിയത്. ഇപ്പോഴിതാ, പാട്ടുവേദി ഒന്നടങ്കം മേധക്കുട്ടിയെ പേടിപ്പിക്കാൻ ശ്രമിക്കുന്ന വിഡിയോ ശ്രദ്ധനേടുകയാണ്. മണിച്ചിത്രത്താഴിലെ മ്യൂസിക്ക് നൽകി, അനുരാധ ശ്രീറാം പ്രേതമാണെന്നു പറഞ്ഞാണ് പറ്റിക്കുന്നത്. ഏറ്റവും ഒടുവിൽ കുഞ്ഞു മേധയുടെ മറുപടിയാണ് രസകരം. പേടിപ്പിക്ക്, എനിക്ക് പേടിക്കാൻ ഭയങ്കര ഇഷ്ടമാണ്..’ എന്നാണ് മേധ പറഞ്ഞത്.

Read Also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു

പാട്ടുവേദിയിലെ താരമാകുകയാണ് മേധാ മെഹർ എന്ന മിടുക്കി. ചോദ്യങ്ങൾക്കൊക്കെ ഉരുളയ്ക്കുപ്പേരി പോലെയാണ് ഈ മിടുക്കിയുടെ മറുപടി. അതേസമയം, കൂടുതൽ പകിട്ടോടെ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസൺ തുടക്കമായിരിക്കുകയാണ്.രസകരമായ വിശേഷങ്ങളും മനോഹരമായ ആലാപനവുംകൊണ്ട് മനസുകവരുന്ന കുഞ്ഞു പാട്ടുകാരാണ് വേദിയിലേക്ക് എത്തിയിരിക്കുന്നത്. ഇതിനോടകം നിരവധി കുരുന്നുകൾ മാറ്റുരച്ച വേദിയിൽ വിധികർത്താക്കളായി എംജി ശ്രീകുമാർ, അനുരാധ, എന്നിവർക്കൊപ്പം സിനിമ- സംഗീത മേഖലയിലെ നിരവധി പ്രതിഭകളും എത്താറുണ്ട്.

Story highlights- medha funny interaction with anuradha