“തണ്ണിമത്തൻ കഴിച്ചാൽ മൂക്കിൽ നിന്ന് ചെടി വളരും..”; രസകരമായ കഥയുമായി കുസൃതി കുരുന്ന് മേധ, ചിരിയടക്കാനാവാതെ ജഡ്‌ജസ്

November 16, 2022

കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും പാട്ടുവേദിയിലുണ്ട്. അമ്പരപ്പിക്കുന്ന പ്രതിഭയുള്ള ഒരു കൂട്ടം കുരുന്നു ഗായകരാണ് മൂന്നാം സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയിരിക്കുന്നത്. ഇപ്പോൾ പാട്ടുവേദിയുടെ പ്രിയ ഗായിക മേധക്കുട്ടിയുടെ കുസൃതി നിറഞ്ഞ വർത്തമാനങ്ങളാണ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നത്.

ഉരുളയ്ക്കുപ്പേരി പോലെയാണ് മേധക്കുട്ടി വിധികർത്താക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നത്. കൊച്ചു ഗായികയുടെ പല മറുപടികളും വേദിയെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്. തണ്ണിമത്തൻ കഴിച്ചാൽ വയറ്റിൽ ചെടി വളർന്ന് മൂക്കിലൂടെ പുറത്തു വരുമെന്നാണ് കുഞ്ഞു ഗായിക പറയുന്നത്. രസകരമായ ഒരു കഥയും മേധ വേദിയിൽ പറയുന്നുണ്ട്. കഥ കേട്ട ജഡ്‌ജസിനും പ്രേക്ഷകർക്കും ചിരിയടക്കാൻ കഴിയാതെ വന്നതോടെ പാട്ടുവേദി അതിമനോഹരമായ ഒരു നിമിഷത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു.

അതിശയകരമായ ആലാപനത്തിനൊപ്പം മൂന്നാം സീസണിലെ ഈ കൊച്ചു ഗായകരുടെ കളിചിരി വർത്തമാനങ്ങളും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നുള്ള ധ്വനിക്കുട്ടിയുടെ വേദിയിലെ സംസാരം പ്രേക്ഷകരെയും വിധികർത്താക്കളെയും ഒരേ പോലെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. വിധികർത്താക്കളുടെ ചോദ്യങ്ങൾക്കൊക്കെ രസകരമായ മറുപടികളാണ് ധ്വനി നൽകിയത്.

Read More: എട്ടുവർഷമായി സീരിയലിൽ ഉണ്ട്, പക്ഷെ രണ്ടുവയസ്സുള്ള കുഞ്ഞുങ്ങൾ പോലും തിരിച്ചറിഞ്ഞത് ‘സ്റ്റാർ മാജിക്കി’ലൂടെയാണ്- സന്തോഷം പങ്കുവെച്ച് അനു

പാട്ട് പാടി കഴിഞ്ഞ് നമുക്ക് ഒരുമിച്ച് വീട്ടിലേക്ക് പോയാലോ എന്ന് ചോദിക്കുകയായിരുന്നു എം. ജി ശ്രീകുമാർ. തനിക്ക് ബൈക്ക് ഉണ്ടെന്നും അതിൽ പോകാമെന്നും ഗായകൻ കൂട്ടിച്ചേർത്തു. എന്നാൽ ഞങ്ങൾക്ക് കാറുണ്ടെന്നും അതിൽ മാത്രമേ വരുകയുള്ളുവെന്നും ധ്വനിക്കുട്ടി പറഞ്ഞതോടെ വേദിയിൽ പൊട്ടിച്ചിരി പടരുകയായിരുന്നു.

Story Highlights: Medha meher funny moments at flowers top singer stage