ക്രിസ്റ്റ്യാനോ ഇനി എങ്ങോട്ട്; താരത്തിനായി വല വിരിച്ച് രണ്ട് പ്രമുഖ ക്ലബുകൾ

November 24, 2022

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിനായി പന്ത് തട്ടില്ല. താരത്തെ ഔദ്യോഗികമായി റിലീസ് ചെയ്‌തിരിക്കുകയാണ് ക്ലബ്ബ്. ക്രിസ്റ്റ്യാനോയും വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തെങ്ങും ഫുട്‌ബോളിൽ നിന്ന് വിരമിക്കാനുള്ള സാധ്യതയില്ലെന് താരം നേരത്തെ തന്നെ സൂചന നൽകിയിരുന്നു. അതിനാൽ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങൾ താരം തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിരവധി ക്ലബുകളും ഇപ്പോൾ തന്നെ ക്രിസ്റ്റ്യാനോയെ നോട്ടമിട്ട് കഴിഞ്ഞു. നിലവിൽ രണ്ട് ക്ലബുകളാണ് പ്രധാനമായും താരത്തെ ലക്ഷ്യമിടുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്നെയുള്ള ന്യൂകാസിൽ യുണൈറ്റഡാണ് ഇതിൽ പ്രമുഖർ. ക്ലബ്ബിന്റെ സൗദി ഉടമസ്ഥർക്ക് ക്രിസ്റ്റ്യാനോയെ ടീമിലെത്തിക്കാൻ ഏറെ താൽപര്യമുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ഇതേ ഉടമസ്ഥരുടെ കീഴിലുള്ള സൗദിയിലെ അൽ നസ്സ്ർ ക്ലബും താരത്തിനെ ടീമിലെത്തിക്കാൻ ആഗ്രഹിക്കുന്നുണ്ട്.

അതേ സമയം താരം തന്റെ പഴയ ക്ലബായ സ്പോർട്ടിങ് ലിസ്ബണിലേക്ക് തന്നെ വീണ്ടുമെത്തുമെന്നാണ് നിരവധി ആരാധകർ കരുതുന്നത്. ഏതായാലും മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറുന്നത് ക്രിസ്റ്റ്യാനോയ്ക്ക് അത്ര എളുപ്പമാവാൻ വഴിയില്ല. താരത്തിന്റെ പ്രായം തന്നെയാണ് ഏറ്റവും വലിയ പ്രശ്‌നം.

Read More: “അർജന്റീന തോറ്റപ്പോ സഹിക്കാൻ പറ്റിയില്ല, പക്ഷെ കപ്പെടുത്തിട്ടേ ഞങ്ങൾ പോവൊള്ളൂ..”; ബ്രസീൽ ആരാധകരോട് പൊട്ടിത്തെറിച്ച് വൈറലായ കുഞ്ഞ് മെസി ആരാധിക

അതേ സമയം ഒരു അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററിനെതിരെ രംഗത്ത് വന്നിരുന്നു. “ക്ലബിൽ നിന്ന് ചിലർ എന്നെ പുകച്ച് പുറത്തുചാടിക്കാൻ ശ്രമിക്കുന്നു. പരിശീലകൻ മാത്രമല്ല, മറ്റ് ചിലർ കൂടിയുണ്ട്. ഞാൻ ചതിക്കപ്പെട്ടതുപോലെ തോന്നുന്നു. ചിലർക്ക് എന്നെ അവിടെ ആവശ്യമില്ല. കഴിഞ്ഞ വർഷവും ഇങ്ങനെ ആയിരുന്നു. എന്താണ് നടക്കുന്നതെന്നറിയില്ല. സർ അലക്സ് ഫെർഗൂസൻ പോയതിനു ശേഷം ക്ലബിന് ഒരു പുരോഗതിയുമില്ല. എനിക്ക് ടെൻ ഹാഗിനോട് ബഹുമാനമില്ല. കാരണം അദ്ദേഹം എന്നെ ബഹുമാനിക്കുന്നില്ല. അതുകൊണ്ട് ഞാൻ ഒരിക്കലും അദ്ദേഹത്തെ ബഹുമാനിക്കില്ല. ക്ലബിന് നല്ലതുവരാനാണ് ഞാൻ ഇവിടെയെത്തിയത്. എന്തുകൊണ്ടാണ് വെയിൻ റൂണി എന്നെ ഇത്ര വിമർശിക്കുന്നതെന്ന് എനിക്കറിയില്ല. ചിലപ്പോൾ അദ്ദേഹം കളി നിർത്തിയിട്ടും ഞാൻ കളി തുടരുന്നതിനാലാവാം. അദ്ദേഹത്തെക്കാൾ മികച്ചവനാണ് ഞാനെന്ന് പറയുന്നില്ല, അത് സത്യമാണെങ്കിലും.”- ക്രിസ്റ്റ്യാനോ പറഞ്ഞു.

Story Highlights: New offer for cristiano ronaldo from two major clubs