പ്രളയത്തിൽ പോരാടിയ സൂപ്പർഹീറോകളുടെ കഥയുമായി ‘2018’- അണിനിരക്കുന്നത് ടൊവിനോയും ആസിഫും കുഞ്ചാക്കോ ബോബനും

November 4, 2022

മലയാളികൾ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ഭയാനകമായ സംഭവത്തിന് സാക്ഷ്യം വഹിച്ച വർഷമായിരുന്നു 2018- കേരളത്തിലെ ആദ്യ പ്രളയം. പ്രളയം സൃഷ്ടിച്ച ദുരന്തത്തിനിടയിൽ, യഥാർത്ഥ സൂപ്പർഹീറോകൾ ആരാണെന്ന് നമ്മൾ കണ്ടു. ഇപ്പോൾ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ആ സൂപ്പർ ഹീറോകളെ തന്റെ അടുത്ത ചിത്രമായ ‘2018’ എന്ന ചിത്രത്തിലൂടെ സ്ക്രീനിലേക്ക് എത്തിക്കുകയാണ്.

നടൻ ഫഹദ് ഫാസിൽ ‘2018’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വെളിപ്പെടുത്തി. ‘2018-ൽ സംസ്ഥാനത്തെ മുക്കിയ പ്രളയത്തിൽ ഒരുമിച്ച് പോരാടിയ ധീരരായ കേരളീയരുടെ കഥ. ചിത്രത്തിന്റെ പേര് അനാച്ഛാദനം ചെയ്യുന്നു. യഥാർത്ഥ നായകന്മാരുടെ കഥ വെളിപ്പെടുത്തുന്നു. എല്ലാവരും ഒരു ഹീറോയാണ്’- ഫഹദ് ഫാസിൽ കുറിക്കുന്നു.

സംവിധായകൻ ജൂഡ് ആന്റണി ജോസഫ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, ‘2018’ എന്ന പ്രോജക്റ്റ് ഏതാണ്ട് ഉപേക്ഷിച്ചിരുന്നുവെന്നും തന്റെ മുൻ റിലീസായ ‘സാറ’യ്ക്ക് ലഭിച്ച നല്ല സ്വീകരണം കാരണം ബിഗ് ബജറ്റ് പ്രോജക്റ്റ് വീണ്ടും ആരംഭിക്കുന്നതിൽ തനിക്ക് വളരെയധികം ആത്മവിശ്വാസം ലഭിച്ചെന്നും പറയുന്നു.

ജൂഡ് ആന്റണിയുടെ വാക്കുകൾ;

4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 2018 October 16ന് ഞാന്‍ ഒരു സിനിമ അനൌണ്‍സ് ചെയ്തിരുന്നു. ജാതിമതപാര്‍ട്ടിഭേദമെന്യേ മലയാളികള്‍ ഒന്നായി വെള്ളപ്പൊക്കത്തിനെ നേരിട്ടതിനെക്കുറിച്ചൊരു വലിയ സിനിമ. കഥ കേട്ട പലരും നെറ്റി ചുളിച്ചു, മിക്ക സാങ്കേതിക പ്രവര്‍ത്തകരും ഇത് ഷൂട്ട് ചെയ്യുന്നത് ഇമ്പോസ്സിബിൾ എന്ന് വരെ പറഞ്ഞു. കൂടെ എഴുതിയ അഖിൽ പി ധർമജൻ, എന്‍റെ അനിയന്‍ അവന്‍ മാത്രം എന്നെ ആശ്വസിപ്പിച്ചുക്കൊണ്ടിരുന്നു. കാലം കടന്ന് പോയി, കൊവിഡ് വന്നു. ഈ സിനിമ എല്ലാവരും മറന്നു. പക്ഷേ എനിക്കുറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഈ സ്വപ്നം വെറുതെ വിടാന്‍ മനസനുവദിച്ചില്ല. മിക്കരാത്രികളിലും ചിന്തകള്‍, ചിലപ്പോ നിരാശ. കരഞ്ഞ് തളര്‍ന്നുറങ്ങിയിട്ടുണ്ട് ചില രാത്രികളില്‍. കാണുന്നവരുടെ മുഖത്ത് പുച്ഛം കണ്ടു തുടങ്ങി. ചിലര്‍ മുഖത്ത് നോക്കി ആ സിനിമ ഉപേക്ഷിച്ചല്ലേ, നന്നായി എന്ന് വരെ പറഞ്ഞു. ചേര്‍ത്ത് നിര്‍ത്തിയത് കുടുംബം മാത്രം. അതിനിടെ സാറാസ് സംഭവിച്ചു. അതൊരു ഊര്‍ജമായിരുന്നു. വീണ്ടും ഞാന്‍ കച്ച കെട്ടിയിറങ്ങി. ആന്‍റോ ചേട്ടന്‍ എന്ന വലിയ മനുഷ്യന്‍ കൂടെ കട്ടക്ക് നിന്നു. എപ്പോ വിളിച്ചാലും വിളിപ്പുറത്ത് ഒരു ചേട്ടനെപ്പോലെ താങ്ങിനിര്‍ത്തി. പിന്നെ വേണു സര്‍ ഒരു ദൈവദൂതനെപ്പോലെ അവതരിച്ചു. കലയും സമ്പത്തും എളിമയും മനുഷ്വത്വവും ദൈവം ഒരുമിച്ച് കൊടുത്തിട്ടുള്ള ദൈവത്തിന്‍റെ ദൂതന്‍. ഞാന്‍ ഓര്‍ക്കുന്നു, വേണു സര്‍ ഈ സിനിമ ചെയ്യാം എന്ന് പറഞ്ഞ രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല. ഇത്തവണ സന്തോഷം കൊണ്ട്. ചങ്കും വിരിച്ച് ഒരു ആർട്ട് ഡയറക്ടർ മോഹൻദാസ്, എന്‍റെ മണിചേട്ടന്‍, അഖിൽ ജോർജ് എന്ന സഹോദരതുല്യനും പ്രതിഭയുമായ ക്യാമറാമാൻ , എഡിറ്റർ ചമൻ എന്നിങ്ങനെ ഒരുഗ്രന്‍ ടീമിനെ തന്നെ കിട്ടി.(പോസ്റ്റ് നീളും എന്നോര്‍ത്താണ് എല്ലാവരുടെയും പേരുകള്‍ എഴുതാത്തത്). ഇന്നീ നിമിഷം ഞാന്‍ മനസ് നിറഞ്ഞാണ് നില്‍ക്കുന്നത്. ചങ്കില്‍ തൊട്ട് ഞാന്‍ പറയുന്നു, ഞങ്ങളുടെ ശരീരവും മനസും എല്ലാം കഴിഞ്ഞ 6 മാസത്തെ ഷൂട്ടിങിന് വേണ്ടി കൊടുത്തിട്ടുണ്ട്. ഇത് ഒരു ഊര്‍ജമാണ്. നമ്മളുടെ സ്വപ്നങ്ങളുടെ പിറകെ പോകുക, No matter what, or how people tell you, just chase your dreams and this entire unniverse will make it happen for you.

Read Also: പതിവ് തെറ്റിക്കാതെ ഷാരൂഖ് ഖാൻ; ജന്മദിനം ആഘോഷിക്കാനെത്തിയ ആരാധകരുടെ വിഡിയോ പങ്കുവെച്ച് താരം

കാവ്യാ ഫിലിംസ് ഇന്ന് മലയാള സിനിമക്ക് ഒരു മുതല്‍ക്കൂട്ടാണ്. നല്ല നല്ല സിനിമകള്‍ ചെയ്യാന്‍ നമുക്കെല്ലാവര്‍ക്കും തരുന്ന വലിയൊരു ശക്തി. വേണു സാറും, ആന്‍റോ ചേട്ടനും പത്മകുമാര്‍ സാറും ചേര്‍ന്നവതരിപ്പിക്കുന്നു.

Story highlights- Tovino ,Asif Ali, and Kunchacko Boban to team up for ‘2018’