ഉന്നത വിജയംനേടി മകൾ; സന്തോഷം പങ്കുവെച്ച് ആശ ശരത്ത്

January 31, 2023

മലയാളികളുടെ പ്രിയനായികയാണ് ആശ ശരത്ത്. ടെലിവിഷൻ പരമ്പരയിൽ നിന്നും സിനിമയിലേക്ക് എത്തിയവരിൽ ശ്രദ്ധേയയാണ് താരം. ആശ ശരത്തിനു പിന്നാലെ മകൾ ഉത്തരയും അഭിനയലോകത്തേക്ക് ചുവടുവെച്ചുകഴിഞ്ഞു. സൗന്ദര്യ മത്സരത്തിൽ മകൾ ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ട സന്തോഷവും മകളുടെ വിവാഹ നിശ്ചയ വിശേഷങ്ങളുമെല്ലാം ആശ ശരത്ത് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, പഠനത്തിലും വിജയം കൈവരിച്ച മകളുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി.

‘യുകെയിലെ വാർവിക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിസിനസ് അനലിറ്റിക്‌സിൽ ബിരുദാനന്തര ബിരുദം നേടിയ എന്റെ കൊച്ചു പങ്കുവിനെ കണ്ടപ്പോൾ ഞാൻ സന്തോഷത്താൽ മതിമറന്നു. നിങ്ങൾ വിശ്വസിക്കുന്നതിനേക്കാളും ധീരയും, ശക്തയും, മിടുക്കിയും, സ്നേഹിക്കപെടുന്നവളുമാണെന്നു എപ്പോഴും ഓർക്കുക. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു’ ആശ ശരത്ത് കുറിക്കുന്നു.

Read Also: ക്യാൻസർ മാറി ജീവിതത്തിലേക്ക് തിരികെയെത്തി; പെൺകുട്ടിക്ക് സർപ്രൈസൊരുക്കി ഹോട്ടൽ ജീവനക്കാർ-വിഡിയോ

ടെലിവിഷൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് ആശ ശരത്ത്. പരിശീലനം സിദ്ധിച്ച ഒരു നർത്തകി എന്ന നിലയിലും ശ്രദ്ധേയയാണ് നടി. ദൃശ്യം എന്ന സിനിമയിലെ ഗീത പ്രഭാകർ എന്ന വേഷമാണ് ആശ ശരത്തിന് നിർണായക വഴിത്തിരിവായത്. മലയാളത്തിന് പുറമെ ഒട്ടേറെ ഭാഷകളിൽ നടി ഇതിനോടകം വേഷമിട്ടുകഴിഞ്ഞു.

Story highlights- asha sarath about her daughter’s success