മുടിക്കും ചർമ്മത്തിനും ആരോഗ്യത്തിനും ഒരുപോലെ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന പപ്പായ

February 4, 2023

വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് പപ്പായ. എല്ലാക്കാലത്തും ലഭിക്കുന്നതുകൊണ്ടുതന്നെ പപ്പായയുടെ ഗുണങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. മുടിക്കും, ചർമ്മത്തിനും, ആരോഗ്യത്തിനുമെല്ലാം ഒരുപോലെ ഫലപ്രദമാണ് പപ്പായ. ഒരു ചെറിയ പപ്പായയിൽ തന്നെ പ്രതിദിനം ആവശ്യമുള്ള വിറ്റാമിൻ സിയുടെ 300% ശതമാനം അടങ്ങിയിട്ടുണ്ട്.

ഭക്ഷണത്തിലെ നാരുകളുടെ മികച്ച ഉറവിടമാണ് പപ്പായ. ഈ പോഷകങ്ങൾ കാൻസറിന് കാരണമാകുന്ന ‌ വൻകുടലിലെ വിഷവസ്തുക്കളെ ആഗിരണം ചെയ്യുകയും മലവിസർജ്ജനം വഴി ശരീരത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു. ഫൈബർ ഉള്ളതിനാൽ പപ്പായ ദഹനത്തെ സഹായിക്കുകയും ചർമ്മത്തിന് മനോഹരമായ തിളക്കം നൽകുകയും ചെയ്യുന്നു.

പപ്പായയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ ആന്റിഓക്‌സിഡന്റാണ് . ഇത് മുറിവ് ഉണക്കുന്നതിനും സഹായിക്കുന്നു. ക്യാൻസർ സാധ്യത കുറയ്ക്കും, ജലദോഷം, ചുമ തുടങ്ങിയ സാധാരണ രോഗങ്ങളോട് പോരാടാനുള്ള നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കും തുടങ്ങി ഒട്ടേറെ ഗുണങ്ങളാണ് പപ്പായയ്ക്ക് ഉള്ളത്. വിറ്റാമിൻ എ, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസ്യം, ചെമ്പ്, മാംഗനീസ്, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും പപ്പായയിൽ നിറഞ്ഞിരിക്കുന്നു.

Read Also: എല്ലാവരെയും പറ്റിക്കുന്ന ഭാവയാമിയെ കൂട്ടമായി പറ്റിച്ച് പാട്ടുവേദി- രസകരമായ വിഡിയോ

പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ആരോഗ്യത്തിന് അപകടകരമായ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുന്നതിനും സഹായിക്കും.

Story highlights- benefits of papaya fruit