പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യയിൽ നാല് ചീറ്റ കുഞ്ഞുങ്ങൾ പിറന്നു

March 29, 2023

ഇന്ത്യയിൽ ചീറ്റപുലികളുടെ ഈറ്റില്ലമാണ് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്ക്. വിവിധ രാജ്യങ്ങളിൽ നിന്നുമെത്തിച്ച ചീറ്റകളാണ്ഇ ഇവിടെയുള്ളത്. ഇപ്പോഴിതാ, പ്രോജക്ട് ചീറ്റയുടെ ഭാഗമായി ഇവിടെ ആദ്യത്തെ സെറ്റ് ചീറ്റകളെ സ്വാഗതം ചെയ്തു. നമീബിയൻ ചീറ്റപ്പുലികളിൽ ഒന്നായ സിയായയാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.

ചീറ്റകളുടെ സംരക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് ജനിച്ച കുഞ്ഞുങ്ങൾ നല്ല ആരോഗ്യനിലയിലാണ്. മാത്രമല്ല, ഇങ്ങനെ ഇവിടെ കുഞ്ഞുങ്ങൾ പിറന്നതിന്റെ കാരണം, ചീറ്റപ്പുലികൾ കുനോ നാഷണൽ പാർക്കിലെ പുതിയ പരിസ്ഥിതിയുമായി നന്നായി പൊരുത്തപ്പെടുന്നു എന്നതിന്റെ നല്ല സൂചനയാണ് എന്നുമാണ് അവർ പറയുന്നത്.

കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവാണ് ചീറ്റ കുഞ്ഞുങ്ങളുടെ ജനനം ചിത്രങ്ങൾക്കൊപ്പം പങ്കുവെച്ചത്. ‘അഭിനന്ദനങ്ങൾ. നമ്മുടെ വന്യജീവി സംരക്ഷണ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവം! 2022 സെപ്തംബർ 17 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജിയുടെ ദർശനാത്മകമായ നേതൃത്വത്തിൽ ഇന്ത്യയിലേക്ക് മാറ്റപ്പെട്ട ചീറ്റപ്പുലികളിൽ ഒന്നിന് നാല് കുഞ്ഞുങ്ങൾ ജനിച്ചുവെന്നത് പങ്കിടുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” ഭൂപേന്ദ്ര യാദവ് എഴുതി. ‘ചീറ്റകളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിലും മുൻകാലങ്ങളിൽ സംഭവിച്ച പാരിസ്ഥിതിക പാളിച്ചകൾ തിരുത്താനുള്ള അവരുടെ ശ്രമങ്ങൾക്കും പ്രോജക്റ്റ് ചീറ്റയുടെ മുഴുവൻ ടീമിനെയും ഞാൻ അഭിനന്ദിക്കുന്നു’. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനും ഇതേ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

Read Also: കീർത്തി സുരേഷിന്റെ മാസ്റ്റർപീസ് ചുവടുകളുമായി അമ്മ മേനകയും സഹോദരീ ഭർത്താവും- വിഡിയോ

2022-ൽ, തെക്കുകിഴക്കൻ ആഫ്രിക്കൻ ചീറ്റകളുടെ ഒരു ചെറിയ വിഭാഗം ഇന്ത്യയിൽ എത്തിക്കുകയും നിലനിർത്തുകയും ചെയ്യുന്ന ഇന്ത്യയുടെ പ്രോജക്റ്റ് ചീറ്റയുടെ ഭാഗമായി നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ കൊണ്ടുവന്ന് കുനോ നാഷണൽ പാർക്കിൽ താമസിപ്പിച്ചിരുന്നു. നാലിനും ആറിനും ഇടയിൽ പ്രായമുള്ള അഞ്ച് പെൺ ചീറ്റപ്പുലികളെയും, മൂന്ന് ആൺ ചീറ്റപ്പുലികളെയും 2022 സെപ്റ്റംബർ 17-ന് ഒരു ക്വാറന്റൈൻ ചെയ്ത ചുറ്റുപാടിൽ വിട്ടയച്ചിരിക്കുകയായിരുന്നു.

Story highlights- Cheetah Cubs Born In India After Decades