ഒരു കിടിലൻ ട്രാൻഫോമേഷൻ ആഗ്രഹിക്കുന്നുണ്ടോ?; ഫിറ്റ്‌ട്രീറ്റ് കപ്പിളിനൊപ്പം ഹെൽത്തിയാകാം

March 3, 2023
fitreat couple

ഫിറ്റ്‌നസ് എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നം എന്ന് പറഞ്ഞു ഒഴിയുന്നവർ നമുക്കിടയില്‍ ധാരാളം ഉണ്ട്. ഭക്ഷണ ക്രമീകരണവും നിരന്തര വ്യായാമവുമാണ് അവരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്ന ഘടകം. എന്നാൽ ശരീരഭാരം നിയന്ത്രിക്കാനായി വര്‍ക്കൗട്ട് വീട്ടിലും ചെയ്യാവുന്നതേയുള്ളൂ. അത്തരത്തില്‍ ഉപകരണങ്ങളുടെ സഹായം ഇല്ലാതെ വീട്ടില്‍ ഇരുന്ന് ചെയ്യാവുന്ന വര്‍ക്കൗട്ട് പ്രോഗ്രാമാണ് fitreat couple ന്റേത്.

കഴിഞ്ഞ 8 വർഷമായി ഓൺലൈൻ ഫിറ്റ്‌നസ് കോച്ചിംഗിൽ പ്രവർത്തിക്കുന്ന ദമ്പതികളാണ് കണ്ണൂർ സ്വദേശി മുഹമ്മദ് ഷാഹിദും കോഴിക്കോട് സ്വദേശിനി ഹഫ്സ ഷാഹിദും. ഫിറ്റ്‌നസിനോടുള്ള അവരുടെ അടങ്ങാത്ത ആഗ്രഹവും അഭിനിവേശവുമാണ് fitreat couple എന്ന ഓൺലൈൻ ഫിറ്റ്നസ് കോച്ചിംഗ് ആരംഭിക്കാൻ കാരണമായത്.

ഇരുവരും അമേരിക്കൻ കൗൺസിൽ ഓഫ് എക്‌സർസൈഡ് സർട്ടിഫൈഡ്(എസിഇ) കോച്ചിംഗ് നേടിയവരാണ്. കൂടാതെ ഹഫ്‌സ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ ന്യൂട്രീഷൻ സർട്ടിഫിക്കേഷൻ കോഴ്‌സും സ്‌പോർട്‌സ് ന്യൂട്രീഷനിൽ സർട്ടിഫിക്കേഷനും നേടിയിട്ടുണ്ട്.

ഏകദേശം 38 രാജ്യങ്ങളിലായി 38, 000 ത്തിലധികം ഹാപ്പി കസ്റ്റമേഴ്‌സ് fitreat couple-ൽ വന്നുപോയി. ഒരു പ്രൊഡക്ടസും ഉപയോഗിക്കാതെ ലൈവ് കോച്ചിംഗാണ് fitreat couple ഉപഭോക്താക്കൾക്ക് നൽകുന്നത്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിച്ചും വ്യായാമം ചെയ്തും മികച്ച ഫലം ഉണ്ടാക്കാൻ കഴിയുമെന്ന ആശയമാണ് fitreat couple മുന്നോട്ട് വയ്ക്കുന്നത്.

ഒരു പ്രൊഡക്റ്റോ ഒരു ഡയറ്റോ നിർദേശിക്കുന്നില്ല എന്നതാണ് മറ്റുള്ള ഫിറ്റ്നസ് പ്രോഗ്രാമിൽ നിന്ന് fitreat couple-നെ വ്യത്യസ്തമാക്കുന്നത്. ഒൻപത് വയസുള്ള കുട്ടികൾ മുതൽ 80 വയസുള്ള ആളുകൾ വരെ fitreat couple-ന്റെ ഭാഗമാകുന്നു. ശരീരഭാരം കുറയ്ക്കാനോ ശരീരഭാരം കൂട്ടാനോ അല്ലെങ്കിൽ പ്രമേഹം, പി‌സി‌ഒ‌എസ്, തൈറോയ്ഡ് തുടങ്ങിയ ഏതെങ്കിലും ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാനോ ആഗ്രഹിക്കുന്ന ഏത് പ്രായത്തിലുള്ളവർക്കും ഈ പ്രോഗ്രാമിന്റെ ഭാഗമാകാവുന്നതാണ്.

എളുപ്പമുള്ള ഹോം അധിഷ്ഠിത, ഉപകരണങ്ങൾ ഇല്ലാത്ത വർക്ക്ഔട്ടുകൾ, റെക്കോർഡുചെയ്‌ത വർക്ക്ഔട്ട് സെഷനുകൾ എന്നിവ fitreat couple നിങ്ങൾക്ക് നൽകുന്നു. അതുവഴി നിങ്ങൾക്ക് അനുയോജ്യമായ സമയം കോച്ചിംഗിനായി തിരഞ്ഞെടുക്കാനാകും.

Read Also: മിമിക്രിയിൽ വന്ന കാലഘട്ടം മുതൽ കൂടെയുണ്ടായ സഹപ്രവർത്തക- സുബിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ നൊമ്പരത്തോടെ സുഹൃത്തുക്കൾ

നിരവധി സെലിബ്രിറ്റീസ് അടക്കം fitreat couple ന്റെ ഫിറ്റ്നസ് കോച്ചിംഗിന്റെ ഭാഗമായിട്ടുണ്ട്. അവർക്ക് ലഭിച്ച മികച്ച അനുഭവങ്ങൾ സോഷ്യൽ മീഡിയയിലടക്കം പങ്കുവച്ചിട്ടുണ്ട്. 3 വർഷമായി fitreat couple-ന്റെ ഓൺലൈൻ കരിയർ ആരംഭിച്ചിട്ട്. 15 സ്റ്റാഫ് അംഗങ്ങളിൽ നിന്ന് 65+ അംഗങ്ങളിലേക്ക് fitreat couple-ന്റെ ടീം വളർന്നുകഴിഞ്ഞു.

സ്വന്തമാക്കാന്‍ സാധിക്കാത്ത ഒരു വിദൂര സ്വപ്‌നമായാണ് ഫിറ്റ്‌നസ് എന്ന് ധരിച്ചു വെച്ചിരിക്കുന്നവർക്ക് ദിവസവും കുറച്ച് സമയം മാറ്റി വെച്ചാല്‍ ഒരു മാസം കൊണ്ട് തന്നെ ആരോഗ്യവും ചുറുചുറുക്കും നേടിയെടുക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് fitreat couple-ന്റെ ഫിറ്റ്നസ് കോച്ചിംഗ് പ്രോഗ്രാം.

fitreat couple

Story Highlights: Ensure Workout Plans and Diet with fitreat couple