ഒരുമാസംകൊണ്ട് മേക്കോവർ; പുത്തൻ ലുക്കിൽ അമ്പരപ്പിച്ച് ജോജു ജോർജ്

June 17, 2023

സിനിമ താരങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയ ജനപ്രീതിയാണുള്ളത്. താരങ്ങൾ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിഡിയോകളുമൊക്കെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. അവ പലതും വൈറലാവാറുമുണ്ട്. താരങ്ങളോടൊപ്പം തന്നെ അവരുടെ കുടുംബാംഗങ്ങളുടെ വിശേഷങ്ങൾക്കായും പലപ്പോഴും പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ, ജോജു ജോർജിന്റെ മേക്കോവറാണ് ശ്രദ്ധനേടുന്നത്. ആന്റണി എന്ന ചിത്രത്തിനായുള്ള മേക്കോവറാണ് ശ്രദ്ധേയമാകുന്നത്.

ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്റണി. അതേസമയം, സിനിമയിൽ എത്തിയിട്ട് 25 വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴാണ് ജോജു എന്ന നടൻ തന്റെ സ്ഥാനം മലയാളസിനിമയിൽ കണ്ടെത്തിയത്.  ജൂനിയർ ആർട്ടിസ്റ്റായി എത്തിയ ജോജു ജോർജ് ഇപ്പോൾ താരമൂല്യമുള്ള മുൻനിര നടനാണ്.

 വില്ലനായും ഹാസ്യകഥാപാത്രമായും വെള്ളിത്തിരയിലെത്തി നായകനായി പ്രേക്ഷകരെ അതിശയിപ്പിച്ച നടനാണ് മലയാളികളുടെ ജോജു ജോര്‍ജ്. ‘ജോസഫ്’ എന്ന ഒറ്റ ചിത്രം മതി പ്രേക്ഷകര്‍ക്ക് ജോജു ജോര്‍ജിനെ ഹൃദയത്തില്‍ അടയാളപ്പെടുത്താന്‍. സിനിമയിൽ എത്തിയിട്ട് 25 വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴാണ് ജോജു എന്ന നടൻ തന്റെ സ്ഥാനം മലയാളസിനിമയിൽ കണ്ടെത്തിയത്.  ജൂനിയർ ആർട്ടിസ്റ്റായി എത്തിയ ജോജു ജോർജ് ഇപ്പോൾ താരമൂല്യമുള്ള മുൻനിര നടനാണ്.

Read Also: ഈ സിനിമയിലെ എന്റെ അവസാന ഷോട്ട്: വിശേഷം പങ്കുവെച്ച് ഹരീഷ് പേരടി

അതേസമയം, നിരവധി ചിത്രങ്ങളാണ് ജോജു നായകനായി ഒരുങ്ങുന്നത്.  താരം വേഷമിടുന്ന മറ്റൊരു പുതിയ ചിത്രമാണ് ‘ജില്ലം പെപ്പരെ’. ജോസഫിന് ശേഷം ഈ ചിത്രത്തിൽ വീണ്ടും വയോധികന്റെ വേഷത്തിൽ എത്തുകയാണ് ജോജു ജോർജ്. ജീവിതത്തിന്റെ രണ്ട് ഘട്ടങ്ങളാണ് ചിത്രത്തിൽ ആവിഷ്കരിക്കുന്നത്. കർമ്മയോദ്ധ മുതൽ മേജർ രവിയുടെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന ജോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Story highlights- joju george makeover