‘വാട്ട് ജുംകാ..’- ട്രെൻഡിനൊപ്പം ചുവടുവെച്ച് അനുശ്രീയും
‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്ന സിനിമയിലെ ഗാനമായ ‘വാട്ട് ജുംകാ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. റാണി എന്ന കഥാപാത്രമായി ആലിയ ഭട്ട് എത്തുമ്പോൾ റോക്കിയായി രൺവീർ സിംഗ് അഭിനയിക്കുന്നു. ഈ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് നിരവധി ആളുകളാണ് രംഗത്ത് എത്തിയത്. ഒട്ടേറെ സിനിമാതാരങ്ങൾ ഗാനത്തിന് ചുവടുവെച്ചു. നടൻ ജോജു ജോർജ്, മിയ ജോർജ് എന്നിവർക്ക് പിന്നാലെ കനിഹയും ഈ ഗാനത്തിന് ചുവടുവെച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, നടി അനുശ്രീയും ജുംകാ ഗാനത്തിന് ഒപ്പം ചുവടുവയ്ക്കുകയാണ്.
സിനിമകളിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമാണ് നടി അനുശ്രീ. സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ അനുശ്രീ ആരാധകരുമായി പങ്കുവെക്കാറുണ്ട്.ലോക്ക്ഡൗൺ സമയത്താണ് അനുശ്രീ സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമായത്. നിരവധി വിശേഷങ്ങൾ അനുശ്രീ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോൾ വീണ്ടും സിനിമാ തിരക്കുകളിലേക്ക് ചേക്കേറിയിട്ടും നടി ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാൻ സമയം കണ്ടെത്താറുണ്ട്.
Read also: ‘എ ബി സി ഡി പറയെടാ..’- ചൂരലുമായി ഒരു കുഞ്ഞു ടീച്ചർ; രസകരമായ വിഡിയോ
അതേസമയം, ഫഹദ് ഫാസിലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഡയമണ്ട് നെക്ലേസ്. ചിത്രത്തില്‍ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രമായാണ് അനുശ്രീ അഭിനയലോകത്തേക്ക് ചുവടുവെച്ചത്. റിയാലിറ്റി ഷോയിൽ നിന്നും സിനിമയിലേക്ക് എത്തിയ നടി ഇപ്പോൾ ഒട്ടേറെ ചിത്രങ്ങളുമായി സജീവമായിരിക്കുകയാണ്.
Story highlights- anusree grooves for what jhumka