നാഗവല്ലിയായി കങ്കണ, നായകനായി രാഘവ ലോറൻസ്- ‘ചന്ദ്രമുഖി 2’ ട്രെയ്‌ലർ

September 4, 2023

നടൻ രാഘവ ലോറൻസിന്റെ ‘ചന്ദ്രമുഖി 2’ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേക്ഷകരിലേക്ക് എത്തി. കങ്കണ ചന്ദ്രമുഖിയായി എത്തുമ്പോൾ ഒട്ടേറെ താരങ്ങളാണ് മറ്റു വേഷങ്ങളിൽ അണിനിരക്കുന്നത്. ആദ്യ ഭാഗത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും കോമഡിയുടെ പശ്ചാത്തലത്തിലാണ് എന്ന വ്യത്യാസമുണ്ട്. 17 വർഷത്തിന് ശേഷം അരമന വീട്ടിൽ വീണ്ടും നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം പങ്കുവയ്ക്കുന്നത്.

ആദ്യഭാഗം സംവിധാനം ചെയ്ത സംവിധായകൻ പി വാസു തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ആദ്യഭാഗത്തിന്റെ നായകനായ രജനികാന്തിനെ കാണുകയും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ അനുഗ്രഹം തേടുകയും ചെയ്തിരുന്നു രാഘവ ലോറൻസ്. ചിത്രത്തിൽ ചന്ദ്രമുഖിയായി ജ്യോതികയാണ് അഭിനയിച്ചത്. പ്രഭു, വിനീത്, വടിവേലു എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Read Also: പത്താം ക്ലാസ് പാസായി 38 വർഷത്തിന് ശേഷം പിയുസി പരീക്ഷ എഴുതി ബെംഗളൂരു ഓട്ടോ ഡ്രൈവർ!

മലയാളത്തിലെ ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കാണ് ചന്ദ്രമുഖി. തൃഷയാണ് നായികയായി എത്തുന്നത് എന്നാണ് മുൻപ് സൂചിപ്പിച്ചിരുന്നത്. എന്നാൽ, ‘ചന്ദ്രമുഖി 2’ൽ ലക്ഷ്മി മേനോനും നായികയായി എത്തുന്നുണ്ട്. മലയാളികൾക്ക് സുപരിചിതയാണ് ലക്ഷ്മി മേനോൻ. അതോടൊപ്പം മഹിമ നമ്പ്യാരും വേഷമിടുന്നുണ്ട്.

Story highlights- chandramukhi 2 trailer