ജപ്പാനിലെ കുത്തനെയുള്ള പാലം- അറിയാം, ‘റോളർ കോസ്റ്റർ ബ്രിഡ്ജ്’-ന്റെ രഹസ്യം

September 20, 2023

ജപ്പാനിലെ എഷിമ ഒഹാഷി പാലം എന്ന് പറഞ്ഞാൽ അത്രപെട്ടെന്ന് എല്ലാവർക്കും മനസിലാകണമെന്നില്ല. എന്നാൽ, ഈ ചിത്രം കാണാത്തവർ ആരുമുണ്ടാകില്ല. അതെ, ഇതാണ് ‘റോളർ കോസ്റ്റർ ബ്രിഡ്ജ്’. എഷിമ ഒഹാഷി പാലം ജപ്പാനിലെ അസാധാരണമായ ചരിവുള്ള ഒരു അവിശ്വസനീയമായ പാലമാണ്. രാജ്യത്തെ ഏറ്റവും വലിയ കോൺക്രീറ്റ് ഫ്രെയിം പാലവും ലോകത്തിലെ മൂന്നാമത്തെ വലിയ പാലവുമാണ് ഇത്. ഈ മെഗാ രണ്ട്-വരി ഘടന നകൗമി തടാകത്തിന് മുകളിലൂടെ ഉയർന്ന് ഷിമാനെ പ്രിഫെക്ചറിലെ മാറ്റ്സു നഗരത്തെ ടോട്ടോറി പ്രിഫെക്ചറിലെ സകൈമിനാറ്റോ നഗരവുമായി ബന്ധിപ്പിക്കുന്നു.

വലിയ ചരക്ക് കപ്പലുകൾ കടലിലേക്ക് കടത്തിവിടാൻ വേണ്ടിയാണ് ഈ പാലം നിർമ്മിച്ചത്. ഇത് 44 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു വശത്ത് 6.1% ഉം മറുവശത്ത് 5.1% ഉം ചരിവുണ്ട്. 1 മൈൽ നീളവും 7 മീറ്റർ വീതിയുമുള്ള ഈ പാലം, കുത്തനെയുള്ള കയറ്റങ്ങൾക്കും ഇറക്കങ്ങൾക്കും പേരുകേട്ട ലോകത്തിലെ ഏറ്റവും സവിശേഷമായ പാലങ്ങളിൽ ഒന്നാണിത്.

Read also: ‘ആവുന്നില്ല അല്ലേ ഏച്ചീ, ആട നിൽക്ക്‌’- ഹരിത കർമ്മ സേനാംഗങ്ങളെ സഹായിച്ച മിടുക്കന്മാർക്ക് മന്ത്രിയുടെ അഭിനന്ദനം

ഒരു പ്രത്യേക ആംഗിളിൽ എടുത്താൽ പാലത്തിന്റെ ഫോട്ടോഗ്രാഫുകൾ ശരിക്കും ഭയപ്പെടുത്തുന്ന തരത്തിലുള്ളതാണ്. അതാണ് എല്ലാവരും കണ്ടിട്ടുള്ളതും. ഈ പാലത്തെക്കുറിച്ച് അടുത്തറിയുംതോറും പഠിക്കുന്തോറും, ഇതിലൂടെയുള്ള യാത്ര തോന്നുന്നത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് എന്തായാലും മനസിലാകും.

Story highlights- Eshima Ohashi Bridge