ഹൃദയങ്ങളിൽ പറന്ന് ചേക്കേറിയ ‘പ്രാവ്’

September 20, 2023

അമിത് ചക്കാലക്കൽ, മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ, ആദർശ് രാജ, യാമി സോന എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് പ്രാവ്. നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച ചിത്രം സ്ത്രീ സുരക്ഷയെ കുറിച്ചാണ് പ്രേക്ഷകരോട് സംവദിക്കുന്നത്. സമൂഹത്തിൽ സ്ത്രീകൾ എത്രത്തോളം സുരക്ഷിതരാണ് എന്ന ചോദ്യമാണ് പ്രാവുയർത്തുന്നത്.

അരവിന്ദ്, മനോഹരൻ, കമലാസന്നൻ, ഹരികുമാർ എന്നിവർ ഉറ്റ സുഹൃത്തുക്കളാണ്. എന്തിനും സമയം കണ്ടെത്താനും വിശേഷങ്ങൾ പങ്കുവയ്ക്കാനും ഇവർക്കായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പും ഗസ്റ്റ് ഹൗസുമുണ്ട്. മനോഹരന്റെ ഒരു ആഗ്രഹത്തിനായി എല്ലാവരും ഒന്നിക്കുകയാണ്. അവർക്കിടയിലേക്ക് എത്തിപ്പെടുന്നവരാണ് ചാരുവും വിവേകും. ചാരു എത്തിയതോടെ ഉണ്ടാകുന്ന സംഭവങ്ങളും സൗഹൃദവും പ്രണയവുമെല്ലാം ഒത്തിണക്കിയാണ് പ്രാവ് ഒരുക്കിയിരിക്കുന്നത്.

വിവേകെന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് ചിത്രം ചില യാഥാർഥ്യങ്ങൾ തുറന്നുകാണിക്കുന്നത്. അതേപോലെ സ്ത്രീ സുരക്ഷയെക്കുറിച്ച് നിരവധി സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും എല്ലാത്തരം പ്രേക്ഷകർക്കും ഉൾക്കൊള്ളാനാകുന്ന വിധം പ്രാവിൽ ഈ വിഷയം കൈകാര്യം ചെയ്തിരുന്നതാണ് ശ്രദ്ധേയം. ചിത്രത്തിന്റെ നിർമ്മാണം സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് നിർവഹിക്കുന്നത്.

Read also: മാസങ്ങൾ നീണ്ട കാൻസർ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയ കുഞ്ഞനിയനെ കണ്ട സഹോദരങ്ങൾ- വൈകാരികമായ കാഴ്ച

പ്രാവിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന : ബി.കെ. ഹരിനാരായണൻ , സംഗീതം : ബിജി ബാൽ , പ്രൊഡക്ഷൻ ഡിസൈനർ : അനീഷ് ഗോപാൽ , വസ്ത്രാലങ്കാരം : അരുൺ മനോഹർ , മേക്കപ്പ് : ജയൻ പൂങ്കുളം, എഡിറ്റിംഗ് : ജോവിൻ ജോൺ , ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഉണ്ണി.കെ.ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : എസ് മഞ്ജുമോൾ,പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ,സൗണ്ട് ഡിസൈനർ:കരുൺ പ്രസാദ്, സ്റ്റിൽസ് : ഫസ ഉൾ ഹഖ്, ഡിസൈൻസ് : പനാഷേ. പി ആർ ഓ: പ്രതീഷ് ശേഖർ.

Story highlights- pravu movie review