ഡയാന രാജകുമാരിയുടെ ‘ബ്ലാക്ക് ഷീപ് സ്വെറ്റര്‍’ ലേലത്തില്‍ വിറ്റുപോയത് 9 കോടിക്ക്

September 20, 2023

ഡയാന രാജകുമാരിയുടെ പ്രശസ്തമായ ‘ബ്ലാക്ക് ഷീപ്’ സ്വറ്റർ ലേലത്തില്‍ വിറ്റുപോയത് 9 കോടിക്ക്. 1.1 മില്യണ്‍ ഡോളറിന് അതായത് 9,14,14,510.00 കോടി രൂപയ്ക്കാണ് വിറ്റത്. 66 ലക്ഷം രൂപ അടിസ്ഥാനവില നിശ്ചയിച്ച സ്വെറ്റര്‍ റെക്കോഡ് തുകക്കാണ് വിറ്റത്. രാജകുമാരിയുടെ വസ്ത്രത്തിന് ലേലത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്യുയോർക്ക് ആസ്ഥാനമായ സോത്ത്ബീസ് എന്ന ആർട്ട് കമ്പനിയാണ് ലേലത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ‘പഴയ ചില വിശിഷ്ടമായ ഡിസൈനുകള്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ആയിരുന്നു ഞങ്ങൾ. ഇതിനിടെയാണ് ഡയാന രാജുമാരിയുടെ ബ്ലാക്ക് ഷീപ് സ്വറ്റര്‍ ഞങ്ങളുടെ കൈവശമെത്തുന്നത്. 1981ലാണ് ഡയാന രാജകുമാരി ഇത് ആദ്യമായി അണിഞ്ഞത്. സാലി മ്യൂര്‍, ജൊവാന്ന ഒസ്ബോണ്‍ എന്നീ ഡിസൈനേഴ്സാണ് ഈ സ്വറ്റര്‍ ഡിസൈൻ ചെയ്തത്’ എന്നും സോത്ത്ബീസ് പറഞ്ഞു.

Read also:മാസങ്ങൾ നീണ്ട കാൻസർ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയ കുഞ്ഞനിയനെ കണ്ട സഹോദരങ്ങൾ- വൈകാരികമായ കാഴ്ച

ചാൾസ് രാജാവിനൊപ്പം ഒരു പോളോ മത്സരത്തിന് എത്തിയപ്പോഴാണ് ഡയാന രാജകുമാരി ഈ സ്വറ്റര്‍ ധരിച്ചത്. പത്തൊമ്പത് വയസായിരുന്നു അന്ന് ഡയാനയുടെ പ്രായം. ചുവപ്പിൽ നിറയെ വെളുത്ത ആട്ടിൻകുട്ടിൻ കുട്ടികളാണ് സ്വറ്ററിലുള്ളത്. എന്നാൽ അതിലെ ഒരു ആട്ടിൻകുട്ടി കറുപ്പ് നിറത്തിലാണ്.
രാജകുടുംബാംഗങ്ങളിൽ നിന്ന് എപ്പോഴും വ്യത്യസ്തമായിരുന്ന ഡയാനയുടെ വ്യക്തിത്വമാണ് ഡിസൈന്റെ പിന്നിലെ കഥ. ഡിസൈനർമാർ ഒരു പെട്ടിയിൽ സൂക്ഷിച്ചു വച്ച ഈ സ്വറ്ററാണ് ഇപ്പോൾ ലേലത്തിന് വച്ചത്.

Story highlights- Princess Diana’s Iconic Black Sheep Sweater Sells for Record