പകൽ മുഴുവൻ കാർഷിക ജോലികൾ ചെയ്യും,ഒപ്പം ഒരു പഞ്ചായത്തിന്റെ മേൽനോട്ടവും; പ്രചോദനമായി 89 വയസുകാരിയായ ഈ പ്രസിഡന്റ് മുത്തശ്ശി

September 2, 2023

പ്രായം ഒന്നിനും ഒരു തടസമല്ല എന്ന് പറയാറുണ്ട്. സ്വപ്‌നങ്ങൾ നേടിയെടുക്കാനും പുതിയ തുടക്കങ്ങൾക്കുമെല്ലാം പ്രായത്തിന്റെ ആകുലതകളിൽ പിന്നോട്ട് വലിയുന്നവരുണ്ട്. എന്നാൽ ഇതെല്ലം കാറ്റിൽ പറത്തി കയ്യടി നേടിയവരുമുണ്ട്. ചില ആളുകൾ അവരുടെ വാർദ്ധക്യത്തിൽ സാഹസിക വിനോങ്ങളിലാണ് ആനന്ദം കണ്ടെത്തുന്നത്. വിശ്രമിക്കേണ്ട പ്രായം എന്ന മുൻവിധിയെ ഇതിലൂടെ തകർക്കുകയാണ് അങ്ങനെയുള്ളവർ. എന്നാൽ, തമിഴ്‌നാട്ടിലെ വീരമ്മാൾ അമ്മ എന്ന എൺപത്തിയൊൻപതുകാരി താരമാകുന്നത്, ഒരു ഗ്രാമത്തിന്റെ മുഴുവൻ മേൽനോട്ടം ഈ പ്രായത്തിലും വഹിച്ചുകൊണ്ടാണ്.

സഹിഷ്ണുതയുടെയും അർപ്പണബോധത്തിന്റെയുംനേർക്കാഴ്ച്ചയാണ് വീരമ്മാൾ അമ്മ. 89 വയസ്സുള്ള വീരമ്മാൾ അമ്മ, “അരിട്ടപ്പട്ടി പാട്ടി” എന്നറിയപ്പെടുന്നു. അരിട്ടപ്പട്ടി പഞ്ചായത്തിന്റെ ആദരണീയമായ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന അവർ ഈ പ്രായത്തിലും നിശ്ചയദാർഢ്യത്തിന്റെ സാക്ഷ്യപത്രമായി നിലകൊള്ളുകയാണ്.

വീരമ്മാൾ അമ്മയുടെ ശ്രദ്ധേയമായ കഥ ഐഎഎസ് ഓഫീസർ സുപ്രിയ സാഹു ആണ് പങ്കുവച്ചത്. ഈ പ്രായത്തിലും, അവർ ചൈതന്യത്തോടെ ഉത്സാഹത്തോടെ ഗ്രാമത്തിനായി പ്രവർത്തിക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ പഞ്ചായത്ത് പ്രസിഡന്റാണ് വീരമ്മാൾ ‘അമ്മ. വളരെ ലാളിത്യത്തോട് കൂടിയുള്ള പ്രവർത്തനം അവരെ ജനപ്രിയയാക്കി എന്ന് നിസംശയം പറയാം.

വീരമ്മാൾ അമ്മയുമായുള്ള കൂടികാഴ്ചയെക്കുറിച്ച് ഐഎഎസ് ഓഫീസർ സുപ്രിയ സാഹു പങ്കുവയ്ക്കുകയാണ്. ശാശ്വതമായ ശാരീരികക്ഷമതയ്ക്കും പോസിറ്റീവ് വീക്ഷണത്തിനും ഉത്തമ ഉദാഹരണമാണ് ഇവർ. ലളിതവും എന്നാൽ ഫലപ്രദവുമായ ഒരു ജീവിതശൈലിയാണ് വീരമ്മാൾ ‘അമ്മ പിന്തുടരുന്നത്. തിനകളാൽ സമ്പന്നമായ പരമ്പരാഗത ഭവനങ്ങളിൽ പാകം ചെയ്ത ഭക്ഷണം കഴിക്കേണ്ടതിന്റെ പ്രാധാന്യം അവർ ഊന്നിപ്പറയുകയും ദിവസം മുഴുവൻ കാർഷിക ജോലികൾക്കായി സ്വയം സമർപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

read Also: സ്വാതന്ത്ര്യം ലഭിച്ച് 77 വർഷങ്ങൾക്ക് ശേഷം; പാക്കിസ്ഥാനിൽ ഇന്ത്യൻ മിഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിത

വീരമ്മാൾ അമ്മയുടെ നേതൃത്വത്തിൽ അരിട്ടപ്പട്ടി ഗ്രാമം, മധുരയിലെ ആദ്യത്തെ ജൈവവൈവിധ്യ പൈതൃകകേന്ദ്രമെന്ന ബഹുമതി നേടിയത് ശ്രദ്ധേയമാണ്. പ്രദേശത്തിന്റെ സാധ്യതകൾ വർധിപ്പിക്കുന്നതിന് ഐ എ എസ് ഉദ്യോഗസ്ഥരുമായി സഹകരിക്കുമ്പോൾ ഇവർ ലോക ശ്രദ്ധ നേടുകയും ചെയ്യുന്നു.

Story highlights- remarkable story of Veerammal Amma