ഫുട്‌ബോള്‍ കളിക്കാരില്‍ മറവിരോഗ സാധ്യത കൂടുതലാണോ? പഠനറിപ്പോർട്!

October 8, 2023

ഫുട്‌ബോള്‍ കളിക്കാര്‍ക്ക്‌ മറവി സാധ്യത കൂടുതലാണെന്ന് പഠനറിപ്പോർട്. മറ്റുള്ളവരെ അപേക്ഷിച്ച് ഫുട്‌ബോള്‍ കളിക്കാര്‍ക്ക്‌ മറവി രോഗം വരാനുള്ള സാധ്യത ഒന്നര മടങ്ങ്‌ കൂടുതലാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ്‌ ഇത്‌ സംബന്ധിച്ച പഠനം നടത്തിയത്‌. ലാന്‍സെറ്റ്‌ പബ്ലിക്‌ ഹെല്‍ത്ത്‌ ജേണലില്‍ ഗവേഷണഫലം പ്രസിദ്ധീകരിച്ചു. (Footballers at increased risk of developing dementia)

ആറായിരത്തോളം എലൈറ്റ്‌ ഫുട്‌ബോള്‍ കളിക്കാരുടെ ആരോഗ്യവിവരങ്ങള്‍ ഫുട്‌ബോള്‍ കളിക്കാത്ത 56,000 പേരുടെ ആരോഗ്യവിവരങ്ങളുമായി താരതമ്യപ്പെടുത്തിയാണ് പഠനം നടത്തിയത്. സ്വീഡിഷ്‌ ടോപ്‌ ഡിവിഷനില്‍ കളിക്കുന്ന പുരുഷ ഫുട്‌ബോളര്‍മാരില്‍ 9 ശതമാനത്തിനും നാഡീവ്യൂഹം ക്ഷയിക്കുന്ന ന്യൂറോഡീജനറേറ്റീവ്‌ രോഗങ്ങള്‍ നിര്‍ണ്ണയിക്കപ്പെട്ടതായി ഗവേഷകര്‍ കണ്ടെത്തി.

Read More: മലയാളികൾ കാത്തിരുന്ന ദിവസം ഇന്ന്; സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ആദ്യ മത്സരത്തിനിറങ്ങുന്നു

ഫുട്‌ബോള്‍ കളിക്കാത്ത കണ്‍ട്രോള്‍ ഗ്രൂപ്പില്‍ ഇത്‌ ആറ്‌ ശതമാനമായിരുന്നു. എന്നാല്‍ ഫുട്‌ബോള്‍ കളിക്കുന്നവരില്‍ മോട്ടോര്‍ ന്യൂറോണ്‍ രോഗത്തിന്റെ സാധ്യത അധികം കണ്ടെത്താന്‍ സാധിച്ചില്ല. നിരന്തരം ബോള്‍ ഹെഡ്‌ ചെയ്യുന്നതാകാം ഫുട്‌ബോള്‍ കളിക്കാരില്‍ മറവിരോഗ സാധ്യത ഉയര്‍ത്തുന്നതെന്ന്‌ ഗവേഷകര്‍ അനുമാനിക്കുന്നു. ഗോള്‍കീപ്പര്‍മാരെ അപേക്ഷിച്ച്‌ മറ്റു കളിക്കാര്‍ക്ക്‌ ന്യൂറോഡീജനറേറ്റീവ്‌ രോഗ സാധ്യത 1.4 മടങ്ങ്‌ അധികമാണെന്നത്‌ ഈ നിഗമനങ്ങളെ സാധൂകരിക്കുന്നു.

Story Highlights : Footballers at increased risk of developing dementia