ആരോഗ്യമായ ജീവിതമാണോ നിങ്ങളുടെ ലക്ഷ്യം; അത്താഴത്തിന് ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം..
പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും പോലെ തന്നെ ആരോഗ്യ സംരക്ഷണത്തിലും ഏറെ പ്രധാനപ്പെട്ടതാണ് രാത്രി ഭക്ഷണവും. അത്താഴത്തിന് എപ്പോഴും ലഘു ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറെ നല്ലത്. വൈകുന്നേരങ്ങളില്‍ ഉപാപചയ പ്രവര്‍ത്തനം ചെറിയ തോതിലേക്ക് മാറുന്നതുകൊണ്ടാണ് ആരോഗ്യകരമായ ലഘുഭക്ഷണം നിര്‍ദേശിക്കുന്നത്. വൈകുന്നേരങ്ങളില്‍ തെരഞ്ഞെടുക്കുന്ന ഭക്ഷണം ദഹനത്തിലും ഉറക്കത്തിന്റെ ഗുണനിലവാരത്തിലും ആരോഗ്യത്തിലും കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ( Foods to avoid during dinner )
അതിനായി അത്താഴ സമയത്ത് ചില ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. രാത്രിയില്‍ ബിരിയാണി പോലെ കൂടുതല്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, ഉപയോഗിക്കുന്ന അരിയും മസാലകളും കാരണം ഇത്തരത്തിലുള്ള ഭക്ഷണങ്ങളില്‍ കൂടുതല്‍ കലോറി അടങ്ങിയിരിക്കും. ഇത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുകയും ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും. ഐസ്ക്രീമാണ് രാത്രിയില്‍ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണം്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ത്താന്‍ ഇടവരുത്തുകയും ഉറക്കക്കുറവിനും കാരണമാകുകയും ചെയ്യും.
Read Also: ആരോഗ്യമുള്ള തലമുടിയ്ക്ക് ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും നല്ലതാണ്
രാത്രിയില്‍ ജങ്ക്ഫുഡ്, മസാല അടങ്ങിയ ഭക്ഷണം, ചോറ്, കൊഴുപ്പ് കൂടിയ ചിക്കന്‍, മട്ടണ്‍, സോഡ, വറുത്ത ഉരുളക്കിഴങ്ങ്, ചിപ്സ്, ചോക്ലേറ്റ് തുടങ്ങിയവ ഒഴിവാക്കാന്‍ ശ്രമിക്കുക. രാത്രി എട്ട് മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഈ രീതി പിന്തുടരാന് ശ്രമിക്കുക.
രാത്രിയില്‍ പാസ്ത കഴിക്കുന്ന ശീലം ഒഴിവാക്കുന്നതാണ് നല്ലത്. പാസ്തയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് കൊഴുപ്പായി മാറി അത് അമിതവണ്ണത്തിനും കൊളസ്ട്രോള്‍ കൂടുന്നതിനും കാരണമാകും. നൂഡില്‍സ് പോലുള്ള ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് ഉത്തമം. വലിയ തോതില്‍ കഫീന്‍ അടങ്ങിയ ഡാര്‍ക് ചോക്ലേറ്റുകളും കഴിക്കരുത്. ഇതും ശരീരഭാരം കൂടുന്നതിന് കാരണമാകും. കഫീന്റെ സാ്ന്നിധ്യം ഉറക്കക്കുറവിന് കാരണമാകും.
Story highlights: Foods to avoid during dinner