നദിയുടെ നടുവിലെ പാറയിൽ ഒറ്റപ്പെട്ടൊരു വീട്; പിന്നിൽ, 55 വർഷം പഴക്കമുള്ള ഒരു കഥയും!

November 23, 2023

തിരക്കുകളിൽ നിന്നും ഒളിച്ചോടി സുഹൃത്തുക്കൾക്കൊപ്പം ഒറ്റപ്പെട്ട ഒരിടത്ത് കഥപറഞ്ഞ് ഇരിക്കാൻ ആഗ്രഹിക്കാത്ത ആരാണുള്ളത്? അങ്ങനെയൊരു കഥയുള്ള വീടാണ് സെർബിയയിലെ ഏറ്റവും ജനപ്രിയമായ ഡ്രിന നദിയിലെ വീട്.

സെർബിയയിൽ ഡ്രിന നദിയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഏകാന്തമായ ഈ ചെറിയ വീട് വെള്ളത്താൽ ചുറ്റപ്പെട്ട ഒരു പാറയുടെ മുകളിൽ സ്ഥിതിചെയ്യുന്നു. ബജിന ബസ്ത നഗരത്തിന് സമീപമാണ് ഈ പ്രദേശം. ഹംഗേറിയൻ ഐറിൻ ബെക്കർ എന്ന ഫോട്ടോഗ്രാഫർ ചിത്രം എടുത്തപ്പോഴാണ് ഈ സ്ഥലം ലോക പ്രസിദ്ധമായി മാറിയത്.

1968-ൽ ഒരു കൂട്ടം യുവസുഹൃത്തുക്കൾ ഒരു റിട്രീറ്റ് ഹോം പണിയാൻ ശാന്തവും ആളൊഴിഞ്ഞതുമായ ഒരു സ്ഥലം തേടിയാണ് ഡ്രിന നദിയിലെതിയതും വീട് നിർമ്മിച്ചതും. പഴയ ഉപയോഗശൂന്യമായ വെയർഹൗസിൽ നിന്ന് മരം കൊണ്ടുപോകുകയും താൽക്കാലിക ബോട്ടുകളും തോണികളും ഉപയോഗിച്ച് നദിയിലൂടെ സഞ്ചരിച്ച് വീടിന്റെ പണി തുടങ്ങുകയായിരുന്നു. അങ്ങനെ രാജ്യത്തെ ഏറ്റവും പ്രശസ്തമായ തടി വീടുകളിലൊന്ന് അവിടെ പിറന്നു.

Read also: ഇനി കരയാനും കൂട്ടുണ്ട്; ജപ്പാനിൽ കണ്ണുനീർ തുടയ്ക്കാൻ വാടകയ്ക്ക് ആളെ കിട്ടും!

നദിയിലെ വെള്ളപ്പൊക്കത്തിൽ പലതവണ തകർന്ന വീട് വീണ്ടും ഒട്ടേറെ തവണ പുനർനിർമിച്ചു. ഈ വീട് സംരക്ഷിക്കാനും നന്നാക്കാനും തീരുമാനിച്ച ബജ്‌ന ബസ്ത നിവാസികളുടെ നിരന്തര പോരാട്ടത്തിനും സ്ഥിരത വേണം നന്ദി പറയേണ്ടത്. ഇപ്പോൾ ഈ ഇടം ഒരു വിനോദസഞ്ചാര കേന്ദ്രമാണ്, കാലാവസ്ഥയ്ക്കും യൂറോപ്പിലെ ഏറ്റവും ശക്തമായ നദികളിലൊന്നിന്റെ ശക്തിക്കും മുന്നിൽ തളരാതെ നിൽക്കുന്ന ഈ വീട് കാണാൻ നിരവധി ആളുകൾ വരാറുണ്ട്.

Story highlights- The house on the drina river