മോഷ്ടിക്കാൻ കയറിയ വീട്ടിൽ കിടന്നുറങ്ങി പോയി; ഒടുവിൽ, കൂർക്കംവലി കേട്ട് വീട്ടുകാരുടെ പിടിയിൽ!

November 24, 2023

മോഷണം എന്നുപറഞ്ഞാൽ അതീവ ജാഗ്രതയോടെ സൂക്ഷ്മതയോടെ നീങ്ങിയാൽ മാത്രം വിജയിക്കുന്ന ഒന്നാണ്. ഒന്ന് പാളിപ്പോയാൽ പിടിക്കപ്പെടും എന്നത് നൂറുശതമാനം ഉറപ്പാണ്. ആളുകൾ ഇറങ്ങിയതിനു ശേഷം മോഷണത്തിന് കയറുന്നതിനാൽ, കള്ളന്മാർ പകൽമുഴുവൻ കിടന്ന് ഉറങ്ങി ക്ഷീണമെല്ലാം മാറ്റിയിട്ടാണ് മോഷ്ടിക്കാൻ കയറുന്നത്. ഇത്തിരി ഉറക്കക്ഷീണമോ വല്ലതും ഉണ്ടെങ്കിൽ സംഭവിക്കുന്നത് എന്താണെന്നു അറിയാമോ? ഇതാ, ചൈനയിലെ ഒരു കള്ളന് അങ്ങനെ ഒരു അബദ്ധം പറ്റിയിരിക്കുകയാണ്.(A burglar in China was arrested after he fell asleep in the middle of a robbery)

ചൈനയിലെ യുനാൻ പ്രവിശ്യയിലെ ഒരു മോഷ്ടാവ് കവർച്ചശ്രമത്തിനിടെ പിടിക്കപ്പെട്ടു. യാങ് എന്ന കുടുംബപ്പേരിൽ അറിയപ്പെടുന്ന കള്ളൻ ഒരു വസതിയിൽ പ്രവേശിച്ചപ്പോൾ രാത്രി വൈകിയാണ് സംഭവം അരങ്ങേറിയത്. എന്നാൽ വീട്ടുകാർ ഉറങ്ങിയിട്ടില്ലെന്ന് കണ്ടതോടെ കാത്തിരിക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ കക്ഷി ആളൊഴിഞ്ഞ ഒരു മുറി കണ്ടെത്തി കാത്തിരുന്നു.
എന്നാൽ, ഈ കാത്തിരിപ്പ് യാങ്ങിന്റെ പദ്ധതി അപ്രതീക്ഷിത വഴിത്തിരിവിലേക്ക് നയിച്ചു. അയാൾ ഒരു സിഗരട്ടും വലിച്ചശേഷം ഉറങ്ങിപ്പോയി. കള്ളന്റെ ഉച്ചത്തിലുള്ള കൂർക്കംവലി ഒടുവിൽ വീട്ടുടമയായ മിസ് ടാംഗിനെ ഉറക്കത്തിൽ നിന്ന് ഉണർത്തി. ആദ്യം അയൽവാസിയുടെ വീട്ടിൽ നിന്നാണ് ശബ്ദം വരുന്നതെന്ന് വിചാരിച്ച അവർ, പിന്നീട് ഇടംകണ്ടെത്തി.

Read also: അമ്മ ഐസിയുവിൽ; നാലുമാസം പ്രായമായ കുഞ്ഞിനെ മുലയൂട്ടി കേരളാ പോലീസ് ഉദ്യോഗസ്ഥ; വിഡിയോ

ആദ്യം കൂർക്കംവലി കേട്ട് ഏകദേശം 40 മിനിറ്റുകൾക്ക് ശേഷം, കുട്ടിയുടെ പാൽ കുപ്പി വൃത്തിയാക്കാൻ മിസ് ടാങ് മുറിക്ക് പുറത്തിറങ്ങി, സ്വന്തം വീടിനുള്ളിൽ നിന്നാണ് ശബ്ദങ്ങൾ പുറപ്പെടുന്നതെന്ന് കണ്ടെത്തി. ആ അന്വേഷണം മറ്റൊരു മുറിയുടെ തറയിൽ ഗാഢനിദ്രയിലായ യാങ്ങിനെ കണ്ടെത്തുന്നതിലേക്ക് നയിച്ചു.
താമസിയാതെ, മിസ് ടാങ് കുടുംബത്തെ അറിയിക്കുകയും പോലീസിനെ ബന്ധപ്പെടുകയും ചെയ്തു, അവർ മയക്കത്തിൽ നിന്ന ആളെ ഉടൻ അറസ്റ്റ് ചെയ്തു.

Story highlights- thief in China was arrested after he fell asleep in the middle of a robbery