നൈറ്റ് ഡ്യൂട്ടി നിങ്ങളുടെ ആരോഗ്യത്തെ ക്ഷയിപ്പിക്കുന്നുണ്ടോ..? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം..
സ്ഥിരമായി രാത്രി സമയങ്ങളില്‍ ജോലി ചെയ്യുന്നവരാണോ നിങ്ങള്‍.. ഇത്തരത്തില്‍ ഉറക്കമൊഴിച്ച് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വിവധ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്.. അര്‍ദ്ധരാത്രി മുതല്‍ രാവിലെ വരെ ഉറക്കമൊഴിച്ച് ജോലി ചെയ്യുന്നതിലൂടെ അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, മാനസിക സമ്മര്‍ദ്ദം എന്നിവയാണ് ഇതില്‍ പ്രധാനം. അതുകൊണ്ട് തന്നെ രാത്രികാലങ്ങളില്‍ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ ആരോഗ്യ സംരക്ഷണത്തിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ( Ways to handle night shift duty )
പ്രധാനമായും നല്ലൊരു ഭക്ഷണക്രമം പാലിക്കണം. സമയം ലാഭിക്കുന്നതിനായി നാം പ്രധാനമായും ആശ്രയിക്കുന്നത് ജങ്ക് ഫുഡുകളാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഭക്ഷണസാധനങ്ങള്‍ക്ക് പകരമായി വീടുകളില്‍ ഉണ്ടാക്കുന്ന പോഷകമൂല്യങ്ങളുള്ള പഴങ്ങളും പച്ചക്കറികളും അടങ്ങിയവ കഴിക്കാന്‍ ശ്രദ്ധിക്കുക.
ഉറക്കമാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. പകല്‍ സമയത്ത് ചെയ്യുന്ന ജോലിക്ക് ആനുപാതികമായി രാത്രിയിലെ ഉറക്കം ഒരു പരിധിവരെ ആരോഗ്യത്തെ സംരക്ഷിക്കും. എന്നാല്‍ രാത്രി ജോലിയ്ക്ക് ശേഷം ഉറക്കത്തിന്റെ ദൈര്‍ഘ്യവും ഗുണനിലവാരവും കുറയുന്നു. അത് വലിയരീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവച്ചേക്കാം..
അതുകൊണ്ടു തന്നെ നൈറ്റ് ഷിഫ്റ്റിന് ശേഷം, നിര്‍ബന്ധമായും ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉറങ്ങണം. കിടപ്പുമുറി ഇരുണ്ടതും ശബ്ദ രഹിതവുമായിരിക്കാൻ ശ്രദ്ധിക്കുക. രാത്രി ജോലി ആരംഭിക്കുന്നതിന് മുമ്പ് 30 മിനുട്ട് മുതല്‍ ഒരു മണിക്കൂര്‍ സമയം മയങ്ങുക.
Raed Also : രോഗപ്രതിരോധ ശേഷി ദുർബലമാണോ? ലക്ഷണങ്ങൾ തിരിച്ചറിയാം..
ജോലിക്കിടയില്‍ ഉന്മേഷത്തടെയിരിക്കുന്നതിനായി ഇടക്ക് എഴുന്നേറ്റ് നടക്കുകയും നല്ല വെളിച്ചമുള്ള സ്ഥലത്ത് ഇരുന്ന് ജോലി ചെയ്യാന്‍ ശ്രമിക്കുക. ഉറക്കത്തില്‍ നിന്ന് എണീറ്റ ശേഷം കുറച്ചുസമയം ഇഷ്ടമുള്ള കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുക. ഇത് ശാരീരികമായും മാനസികമായും കൂടുതല്‍ ഉണര്‍വ് നല്‍കും.
ഇത്തരത്തില്‍ ചിട്ടയായ ജീവിതരീതി പിന്തുടരുന്നതിലുടെ തുടർച്ചയായി രാത്രി ജോലി ചെയ്യുന്നതിലൂടെയുണ്ടാകുന്ന ആരോഗ്യപരവും മാനസികപരവുമായ പ്രശ്നങ്ങള്‍ മറിക്കടക്കാനാകും.
Story Highlights : Ways to handle night shift duty