വെള്ളത്തിന് പകരം കുടിച്ചിരുന്നത് ബബിൾ ടീ; യുവതിയുടെ വൃക്കയിൽ 300 കല്ലുകൾ

December 19, 2023

ചില ശീലങ്ങൾ എപ്പോഴാണ് അപകടമാകുക എന്ന് പറയാൻ സാധിക്കില്ല. അങ്ങനെ ബബിൾ ടീ ഒരു ശീലമാക്കിയ യുവതിയുടെ അവസ്ഥയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തായ്‌വാനിലെ തായ്‌നാനിലുള്ള ചി മെയ് മെഡിക്കൽ സെന്ററിൽ 20 വയസ്സുള്ള സിയാവോ യു എന്ന യുവതിയിൽ നിന്ന് 300-ലധികം വൃക്ക കല്ലുകൾ ഡോക്ടർമാർ വിജയകരമായി വേർതിരിച്ചെടുത്തു. പനിയും അസഹനീയമായ നടുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് യുവതിയുടെ സംഭവബഹുലവുമായ അവസ്ഥ ലോകം അറിയുന്നത്.

അൾട്രാസൗണ്ട് വഴി കണ്ടെത്തിയ കല്ലുകളെ ‘ചെറിയ ആവിയിൽ വേവിച്ച ബണ്ണുകൾ പോലെ എന്നാണ് മെഡിക്കൽ വിദഗ്ദ്‌ഗർ വിശേഷിപ്പിച്ചത്. ഉടനടി ശസ്‌ത്രക്രിയ ചെയ്ത് ഈ കല്ലുകൾ നീക്കം ചെയ്യുകയായിരുന്നു. തായ്‌വാൻ ജനസംഖ്യയുടെ 9.6% പേർക്ക് അവരുടെ ജീവിതകാലത്ത് വൃക്കയിലെ കല്ലുകൾ ഉണ്ടാകാമെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ പറഞ്ഞു. നിർജ്ജലീകരണത്തിന് കാരണമാകുന്ന, വെള്ളത്തേക്കാൾ ബബിൾ ടീയോടുള്ള യുവതിയുടെ പ്രിയമാണ് സിയാവോയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

READ ALSO: ‘ജോലി ലഭിച്ചിട്ട് വേണം കുടുംബത്തെ സഹായിക്കാന്‍’; കൈകളില്ലാത്ത പ്രണവിന് ജോലി നല്‍കി എം.എ യൂസഫലി

അൾട്രാസൗണ്ട് സ്‌കാനിൽ വലത് വൃക്ക ദ്രാവകം കൊണ്ട് വീർത്തതായും അതിൽ നൂറുകണക്കിന് കിഡ്നി സ്റ്റോറുകൾ ഉണ്ടെന്നും കണ്ടെത്തി. CT സ്കാൻ അനുസരിച്ച്, കല്ലുകൾ 5 മില്ലീമീറ്ററിനും 2 സെന്റിമീറ്ററിനും ഇടയിൽ വലുപ്പമുള്ളവയാണ്. തുടർന്നുള്ള രക്തപരിശോധനയിൽ വെളുത്ത രക്താണുക്കളുടെ എണ്ണത്തിൽ വർദ്ധനവ് കാണുകയും ചെയ്തു.

എന്താണ് ഈ അവസ്ഥയുടെ അടിസ്ഥാനം എന്നറിയാൻ ഡോക്ടർ ചോദിച്ചപ്പോഴാണ് താൻ കുടിവെള്ളം ഉപയോഗിക്കാറില്ലെന്നും പകരം വർഷങ്ങളോളം ബബിൾ ടീ, ഫ്രൂട്ട് ജ്യൂസ്, ലഹരിപാനീയങ്ങൾ തുടങ്ങിയ പാനീയങ്ങൾ ഉപയോഗിച്ച് സ്വയം ജലാംശം നൽകിയെന്നും പറഞ്ഞു. ഇത് വിട്ടുമാറാത്ത നിർജ്ജലീകരണത്തിനും വൃക്കകളിൽ ധാതുക്കളുടെ ശേഖരണത്തിനും കാരണമായി.

Read also: ‘ജോലി ലഭിച്ചിട്ട് വേണം കുടുംബത്തെ സഹായിക്കാന്‍’; കൈകളില്ലാത്ത പ്രണവിന് ജോലി നല്‍കി എം.എ യൂസഫലി

ഡോക്ടർമാർ പിന്നീട് പെർക്യുട്ടേനിയസ് നെഫ്രോലിത്തോട്ടമി എന്ന 2 മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തി വൃക്കയിൽ നിന്ന് 300 ഓളം കല്ലുകൾ വേർതിരിച്ചെടുത്തു. ആവശ്യത്തിന് വെള്ളം കുടിക്കാത്തതും കാൽസ്യവും പ്രോട്ടീനും കൂടുതലുള്ള ഭക്ഷണക്രമവും ഉൾപ്പെടെയുള്ള ചില കാരണങ്ങളാൽ വൃക്കയിലെ കല്ലുകൾ ഉണ്ടാകാമെന്ന് ശസ്ത്രക്രിയ നടത്തിയ സർജൻ ഡോ. ലിം ച്യെ-യാങ് പറഞ്ഞു. ”മൂത്രത്തിൽ ധാതുക്കൾ നേർപ്പിക്കാൻ ശരിയായ ജല ഉപഭോഗം അത്യന്താപേക്ഷിതമാണ്. ശരീരത്തിൽ ആവശ്യത്തിന് വെള്ളമില്ലെങ്കിൽ, മൂത്രത്തിലെ ധാതുക്കൾ എളുപ്പത്തിൽ കേന്ദ്രീകരിക്കുകയും കല്ല് രൂപപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും’- അദ്ദേഹം പറഞ്ഞു.

Story highlights- Doctors extract 300 kidney stones from woman with bubble tea craze